Categories
നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ത്തിൻ്റെ തട്ടിപ്പിൽ പെട്ടത് 30 യു.എസ് നഗരങ്ങൾ
വ്യാജ ഗുരുവിൻ്റെ വാക്കുകേട്ട് കോൺഗ്രസിലെ രണ്ട് അംഗങ്ങൾ കൈലാസയ്ക്ക് പ്രത്യേക കോൺഗ്രസ് അംഗീകാരം നൽകി.
Trending News
ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ സാങ്കല്‍പ്പികമായ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസയുടെ പ്രതിനിധി പങ്കെടുത്തതോടെയാണ് നിത്യാനന്ദയും അദ്ദേഹത്തിൻ്റെ രാജ്യത്തെ കുറിച്ചും പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇങ്ങനെ ഒരു രാജ്യമുണ്ടെങ്കില്‍ അത് എവിടെയാണെന്നും അവിടേക്ക് എങ്ങനെ പോകുമെന്ന സംശയങ്ങളാണ് ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കാന്‍ തുടങ്ങിയത്.
Also Read
ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും കുറ്റാരോപിതനായ നിത്യാനന്ദ 2019 ല്‍ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്യുകയും ഒരു വര്‍ഷത്തിന് ശേഷം സ്വന്തം രാജ്യം സ്ഥാപിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തുകയും ചെയ്യുകയായിരുന്നു. ഇപ്പോഴിതാ നിത്യാനന്ദയുടെ “യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ” 30-ലധികം അമേരിക്കൻ നഗരങ്ങളുമായി ഒരു “സാംസ്കാരിക പങ്കാളിത്തം” ഒപ്പുവെച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
“യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ” യുടെ വെബ്സൈറ്റ് അനുസരിച്ച്, വ്യാജ രാഷ്ട്രവുമായി സാംസ്കാരിക പങ്കാളിത്തത്തിൽ ഒപ്പുവെച്ച 30-ൽ അധികം അമേരിക്കൻ നഗരങ്ങളുണ്ട്. റിച്ച്മണ്ട്, വിർജീനിയ, ഡേടൺ, ഒഹായോ, ബ്യൂണ പാർക്ക്, ഫ്ലോറിഡ എന്നിവ ഉൾപ്പെടെ നിത്യാനന്ദ കബളിപ്പിച്ച നഗരങ്ങളുടെ ഒരു നീണ്ട പട്ടിക അധികൃതർ കണ്ടെത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വ്യാജ രാഷ്ട്രവുമായുള്ള കരാറിൽ പ്രതികരണത്തിനായി ഫോക്സ് ന്യൂസ് യു.എസിലെ ചില നഗരങ്ങളിൽ എത്തിയതായും, മിക്ക നഗരങ്ങളും ഈ പ്രഖ്യാപനങ്ങൾ സത്യമാണെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ട് പറയുന്നു. മേയർമാരോ സിറ്റി കൗൺസിലുകളോ മാത്രമല്ല, ഫെഡറൽ ഗവൺമെന്റ് ഭരിക്കുന്നവർ പോലും വ്യാജ രാഷ്ട്രത്തിലേക്ക് വീഴുന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. വ്യാജ ഗുരുവിൻ്റെ വാക്കുകേട്ട് കോൺഗ്രസിലെ രണ്ട് അംഗങ്ങൾ കൈലാസയ്ക്ക് പ്രത്യേക കോൺഗ്രസ് അംഗീകാരം നൽകി.
Sorry, there was a YouTube error.