Categories
international news

വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം; ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യാൻ സാധ്യത

ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ട്രംപ്. എന്നാൽ താൻ നിരപരാധിയാണെന്നും തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ആരോപിച്ചു.

യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ന്യൂയോർക്കിലെ മൻഹട്ടൻ കോടതി കുറ്റം ചുമത്തി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അശ്ലീലചിത്ര നടിക്ക് പണം നൽകിയതിലാണ് നടപടി. 2016 തിരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയത്.

ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. ട്രംപിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ട്രംപ്. എന്നാൽ താൻ നിരപരാധിയാണെന്നും തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ആരോപിച്ചു.

തൻ്റെ തിരഞ്ഞെടുപ്പ് സാധ്യതകൾ തകർക്കാനാണ് ശ്രമമെന്നും ട്രംപ് പ്രതികരിച്ചു. കുറ്റം ചുമത്തിയതിനാൽ വരുംദിവസങ്ങളിൽ ട്രംപ് നേരിട്ട് കോടതിയിൽ ഹാജരാകേണ്ടിവരും.

0Shares

Leave a Reply

Your email address will not be published. Required fields are marked *