Categories
Kerala local news news

രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞത് ഒരു മീറ്റിംഗുണ്ട് കാഞ്ഞങ്ങാട് പോകണമെന്ന് ; ദേവികയുടെ കൊലപാതകത്തില്‍ നടുങ്ങി ഉദുമ

പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിലാണ് ദേവിക കഴുത്തറത്ത് കൊല്ലപ്പെട്ടത്. പ്രതിയും ദേവികയുടെ കാമുകനുമായ സതീഷ്‌ ഭാസ്ക്കര്‍ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ദേവികയുടെ കൊലപാതകത്തില്‍ നടുങ്ങി കാസര്‍കോട് ഉദുമ ബാര. തങ്ങളുടെ മുന്നിലൂടെ നന്നായി ഡ്രസ് ചെയ്തു നടന്നു നീങ്ങിയിരുന്ന ദേവിക ഒരു സുപ്രഭാതത്തില്‍ കൊലക്കത്തിക്കിരയായെന്നു നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. നന്നായി വസ്ത്രധാരണം ചെയ്യുന്നതിനാലാണ് ദേവിക നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടത്.

ദേവിക ബ്യൂട്ടിഷനാണെന്നും ഒരു സ്ഥാപനം നടത്തുന്നുണ്ടെന്നും പലര്‍ക്കും അറിയാമായിരുന്നു. നാട്ടുരീതികള്‍ ആയിരുന്നില്ല ദേവിക പിന്തുടര്‍ന്നത്. ആരുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നില്ല. സൗഹൃദങ്ങള്‍ പരമാവധി ഒഴിവാക്കിയായിരുന്നു ദേവിക ജീവിച്ചത്. അതുകൊണ്ട് തന്നെ ദേവികയുടെ കാര്യങ്ങള്‍ അധികം പേര്‍ക്കും അറിയൂമായിരുന്നില്ല. ചോദിച്ചാല്‍ അതിനു മാത്രം മറുപടി പറയുന്ന പ്രകൃതമായിരുന്നു ദേവികയുടേത്.

ദേവികയ്ക്ക് ഒരു സഹോദരനുണ്ട്. സഹോദരനും ഗള്‍ഫിലാണ്. ചെറുപുഴ സ്വദേശിയായ രാജേഷാണ് ദേവികയുടെ ഭര്‍ത്താവ്. രാജേഷ് ഗള്‍ഫിലാണ്. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ് ഇവരുടേത്. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് രാജേഷ് ദേവിക ദമ്പതിമാര്‍ക്ക് ഉള്ളത്. മൂത്തത് പെണ്‍കുട്ടിയാണ്. ഈ കുട്ടിയാണ് രണ്ടാം ക്ലാസില്‍ പഠിക്കുന്നത്. സംഭവ ദിവസം രാവിലെ ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞാണ് ഉദുമയില്‍ നിന്നും 20 ഓളം കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാടെയ്ക്ക് ദേവിക പോയത്.

ഈ പോക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗള്‍ഫിലുള്ള രാജേഷ് ദേവികയുടെ മരണം അറിഞ്ഞു ഇന്നു നാട്ടിലെത്തിയിട്ടുണ്ട്. ദേവികയുടെ വീടിനു തൊട്ടടുത്താണ് രാജേഷ് വീടെടുത്തത്. സ്വന്തം വീടുണ്ടെങ്കിലും ദേവിക അമ്മയ്ക്കും കുട്ടികള്‍ക്കുമോപ്പമായിരുന്നു താമസം. ദേവികയ്ക്ക് സതീഷുമായി ബന്ധമുള്ള കാര്യമൊന്നും നാട്ടുകാര്‍ക്ക് അറിയില്ല. ആ രീതിയിലുള്ള ഒരാളായല്ല യുവതിയെ നാട്ടുകാര്‍ കണ്ടതും.

നാട്ടില്‍ ആരുമായും അങ്ങനെ സൗഹൃദം പുലര്‍ത്തിയിരുന്നില്ലെങ്കിലും ദേവികയുടെ അമ്മയെ നാട്ടുകാര്‍ക്ക് അറിയാം. അതുപോലെ യുവതിയുടെ കുട്ടികളെയും. എന്താണ് ദേവിക ഒഴിഞ്ഞുമാറി നടക്കുന്നതെന്ന് എന്നൊന്നും നാട്ടുകാര്‍ക്ക് അറിയുമായിരുന്നില്ല. ഒരു സ്വഭാവദൂഷ്യവും ഉള്ള യുവതിയായല്ല ഇവരെ കണ്ടതും. അതുകൊണ്ട് തന്നെ ദേവികയുടെ ദുരൂഹമായ രീതികളെക്കുറിച്ച് ആരും ചിന്തിച്ചില്ല. ഇപ്പോള്‍ കൊലപാതകം നടന്നു കഴിഞ്ഞാണ് ദേവിക എന്തുകൊണ്ടാണ് എല്ലാവരുമായും അകലം പാലിച്ചത് എന്ന കാര്യത്തില്‍ നാട്ടില്‍ ചര്‍ച്ചകള്‍ വരുന്നത്.

രാജേഷുമായി നല്ല രീതിയിലുള്ള ബന്ധമാണ് ദേവിക തുടര്‍ന്നുകൊണ്ടു പോയത്. ഇതേ ദേവിക മറ്റൊരാളുമായും ബന്ധം പുലര്‍ത്തിയെന്നത് നാട്ടില്‍ പുതിയ ഒരറിവാണ്. നല്ല രീതിയില്‍ വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന ദേവികയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്ന കാര്യവും അത് കൊലപാതകത്തില്‍ കലാശിച്ചതും നാട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്.

പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിലാണ് ദേവിക കഴുത്തറത്ത് കൊല്ലപ്പെട്ടത്. പ്രതിയും ദേവികയുടെ കാമുകനുമായ സതീഷ്‌ ഭാസ്ക്കര്‍ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിലാണു സംഭവം. വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്.

സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണു താമസം. കഴിഞ്ഞ ദിവസം രാവിലെ 11നാണ് ദേവിക സതീഷിൻ്റെ മുറിയിലെത്തിയത്. തുടര്‍ന്നു തര്‍ക്കവും കൊലപാതകവും നടക്കുകയായിരുന്നു. തൻ്റെ കുടുംബജീവിതത്തിനു ദേവിക തടസ്സം നിൽക്കുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു സതീഷ് പൊലീസിനോടു വെളിപ്പെടുത്തിയത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു. ഇത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *