Categories
channelrb special Kerala news

ഉപഭോക്‌താക്കളെ കൂച്ചുവിലങ്ങിടാൻ റേഷന്‍ മസ്റ്ററിംഗ്; സെര്‍വര്‍ തകരാറിലായി പ്രവർത്തനം മുടങ്ങി, വേനൽച്ചൂടിൽ കുടുംബത്തോടെ ജനങ്ങള്‍ വലഞ്ഞു

അറിയിപ്പിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡും ആധാറുമായി നിരവധിപേര്‍ എത്തിയിരുന്നു

കാസര്‍കോട് ജില്ല: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് തുടക്കത്തില്‍ തന്നെ തടസപ്പെട്ടു. ഇ- പോസ് മെഷീൻ്റെ സാങ്കേതിക തകരാര്‍ മൂലമാണ് മസ്റ്ററിംഗിൻ്റെ തുടക്കത്തില്‍ തന്നെ പ്രവർത്തന രഹിതമായത്.വെള്ളിയാഴ്‌ച മുതല്‍ മൂന്ന് ദിവസം തുടര്‍ച്ചയായി നടത്താനിരുന്ന നടപടികളാണ് ജനങ്ങളെ വേനൽച്ചൂടിൽ വലച്ചത്.

ഇതോടെ കൂലിപ്പണി അടക്കം ഒഴിവാക്കി കുടുംബത്തോടെ മസ്റ്ററിംഗിനെത്തിയ ജനങ്ങള്‍ ദുരിതത്തിലായി. രാവിലെ എട്ട് മുതല്‍ രാത്രി ഏഴ് വരെ മസ്റ്റിംഗ് നടത്തുമെന്ന അറിയിപ്പിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡും ആധാറുമായി നിരവധിപേര്‍ എത്തിയിരുന്നു. മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ എല്ലാ അംഗങ്ങള്‍ക്കും മസ്റ്ററിംഗ് നിര്‍ബന്ധം ആക്കിയിരിക്കയാണ്. ഇപ്പോഴത്തെ കടുത്ത ചൂടില്‍ പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍, മസ്റ്ററിംഗിന് നിരവധിപേര്‍ മണിക്കൂറുകളോളം പൊരിവെയിലത്ത് കാത്തിരുന്ന് മുഷിയുന്ന കാഴ്‌ചയാണ് കണ്ടത്.

മെഷീന്‍ തകരാര്‍ എപ്പോള്‍ മാറിക്കിട്ടുമെന്ന് അറിയാതെ ജനങ്ങള്‍ റേഷന്‍ കടയില്‍ കൂടി നിന്ന്. ഇ- കെ.വൈ.സി അപ്‌ഡേഷന്‍ നടത്തുന്നതിനാണ് ഇപ്പോള്‍ മസ്റ്ററിംഗ് നടത്തുന്നത്. തങ്ങളുടെ അവധി ദിവസം മസ്റ്ററിംഗ് നടത്തുന്നതില്‍ റേഷന്‍ വ്യാപാരികള്‍ പ്രതിഷേധിച്ചപ്പോള്‍ മറ്റൊരു ദിവസം അവധി അനുവദിച്ചു തരാമെന്ന വ്യവസ്ഥയിലാണ് ഇപ്പോഴത്തെ മസ്റ്ററിംഗ്. അതേസമയം ഉച്ചയോടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ആശങ്ക നിലനിന്നു.

മഞ്ഞ കാര്‍ഡുകള്‍ക്ക് മാത്രം വെള്ളിയാഴ്‌ച മസ്റ്ററിംഗ് നടത്തുമെന്നാണ് അറിയിപ്പ് ഉണ്ടായിരുന്നത്. ഇ- പോസ് മെഷീൻ്റെ കാര്യക്ഷതയില്ലായ്‌മ മൂലം മണിക്കൂറുകള്‍ കാത്ത് നിന്ന് ആളുകള്‍ തിരിച്ചു പോകുകയാണ്. ശേഷി കുറഞ്ഞ സെര്‍വര്‍ കാരണമാണ് മസ്റ്ററിംഗ് അവതാളത്തിലായത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest