Categories
articles channelrb special education health Kerala local news news tourism

വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് നിയമ വിരുദ്ധമോ.? അലഹാബാദ് ഹൈക്കോടതിക്ക് പിന്നാലെ രാജസ്ഥാന്‍ ഹൈക്കോടതിയും വ്യക്തമാക്കിയത് ഇങ്ങനെ

ജയ്പുര്‍ (രാജസ്ഥാൻ): വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ഒരുമിച്ചു താമസിക്കുന്നത് (ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്) നിയമ വിരുദ്ധമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച മുൻ ഉത്തരവ് എടുത്തു പറഞ്ഞാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. പോലീസ് സംരക്ഷണം തേടി ഭർത്താവിൽ നിന്നും അകന്ന് മറ്റൊരാളോടപ്പം ജീവിതം തുടങ്ങിയ മുപ്പതുകാരി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ ഉത്തരവ്.

ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്നും അതിനാലാണ് അകന്നുകഴിയുന്നതെന്നും യുവതി പറഞ്ഞു. ഹര്‍ജി നല്‍കിയ രണ്ടു പേരും പ്രായപൂര്‍ത്തിയായവരാണെന്നും ഒരുമിച്ചു കഴിയുകയാണെന്നും യുവതി കോടതിയെ അറിയിച്ചു. ജുന്‍ജുനു ജില്ലയിലെ മുപ്പതുകാരിയും ഇരുപത്തിയേഴുകാരനുമാണ് ഒരുമിച്ച് കഴിയാൻ പോലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്.

സംഭവം ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കിയ കോടതി ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ യുവതിയുടെ വാദം തള്ളുകയായിരുന്നു. പിന്നീട് സംഭവം വിശതീകരിച്ച കോടതി യുവതി വിവാഹ മോചനം നേടിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. വിവാഹ മോചനം നേടിയാൽ യുവതിയുടെ വാദം അംഗീകരിക്കാം. അല്ലാത്തപക്ഷം വിവാഹിതയായ ഇവര്‍ മറ്റൊരാളൊത്തു താമസിക്കുന്നത് നിയമ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

സമാനമായ കേസില്‍ അടുത്തിടെ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് എടുത്തു പറഞ്ഞു. പോലീസ് സംരക്ഷണം തേടി, ഒരുമിച്ചു താമസിക്കുന്ന യുവതിയും യുവാവും നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതിയും മുമ്പ് തള്ളിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest