Categories
national news

വിമാന സർവീസുകൾ റദ്ദാക്കിയ സംഭവം; യാത്രക്കാർ വലഞ്ഞു, എയർ ഇന്ത്യയോട് റിപ്പോർ‍ട്ട് തേടി വ്യോമയാന മന്ത്രാലയം

പ്രതികരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്തെത്തി

വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യവ്യാപകമായി ജീവനക്കാർ സമരത്തിലായതാണ് സർവീസുകൾ റദ്ദാകാനുള്ള കാരണമായത്. അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാനും ഡി.ജി.സി.എ മാനദണ്ഡങ്ങൾക്ക് അനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാനും വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്‌ച രാത്രി മുതൽ 90 ഓളം വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്.

വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാന താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ വലഞ്ഞു.

വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്തെത്തിയിരുന്നു. യാത്രക്കാരോട് ക്ഷമ ചോദിക്കുന്നുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞു. അവസാന നിമിഷം കാബിൻ ക്രൂ സിക് ലീവെടുത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും യാത്രക്കാർക്ക് യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest