Categories
Kerala news trending

ഭിന്നശേഷി കാരിയായ 15കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവിന് 106 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ കോടതി വിധിച്ചു

പിഴസംഖ്യ അടക്കാതിരുന്നാല്‍ 22 മാസംകൂടി അധിക കഠിനതടവും കോടതി വിധിച്ചു.

തൊടുപുഴ: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ മാതാവിൻ്റെ സുഹൃത്തിന് 106 വര്‍ഷം കഠിന തടവും 2,60,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ ചേലക്കര പുലാക്കോട് വാക്കട വീട്ടില്‍ പത്മനാഭന്‍ എന്ന പ്രദീപിനെയാണ് (44) കോടതി ശിക്ഷിച്ചത്. പിഴസംഖ്യ അടക്കാതിരുന്നാല്‍ 22 മാസംകൂടി അധിക കഠിനതടവും കോടതി വിധിച്ചു.

ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് പോക്‌സോ ജഡ്‌ജി പി.എ സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച്‌ 22 വര്‍ഷം അനുഭവിച്ചാല്‍ മതി. പിഴസംഖ്യ അടച്ചാല്‍ തുക പെണ്‍കുട്ടിക്ക് നല്‍കാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്‌ട് ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്ന് നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി.

2022ലാണ് കേസിന് ആസ്‌പദമായ സംഭവം. ഭിന്നശേഷി കാരിയായ 15കാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *