Categories
articles health national news

കാന്‍സറിന് കാരണമാകുമെന്ന് ആശങ്ക; ഇനി റാൻ്റെക്കും സിൻ്റെക്കും ഇല്ല, റാണിറ്റിഡിനെ മരുന്നു പട്ടികയില്‍ നിന്ന് നീക്കി, ലോകത്ത് നിരോധിച്ചതെല്ലാം ഇന്ത്യയില്‍ കിട്ടുന്നു

ലോകത്ത് നിരോധിച്ചതും ഇന്ത്യയില്‍ വില്‍ക്കെപ്പടുന്നതുമായ മരുന്നുകൾ നിരവധി

ന്യൂഡല്‍ഹി: അഡിഡിറ്റി, ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ പതിവായി നിര്‍ദേശിച്ചു വരുന്ന റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. റാണിറ്റിഡിൻ്റെ ഉപയോഗം കാന്‍സറിന് കാരണമാകുമെന്ന ആശങ്കകളെ തുടര്‍ന്നാണ് നടപടി. അസിലോക്ക്, റാൻ്റെക്ക്, സിൻ്റെക്ക് തുടങ്ങി പ്രമുഖ ബ്രാന്‍ഡ് പേരുകളില്‍ വില്‍ക്കുന്ന മരുന്നാണ് റാണിറ്റിഡിന്‍.

കാന്‍സര്‍ രോഗത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടര്‍ന്ന് ലോകമൊട്ടാകെ റാണിറ്റിഡിനെ നിരീക്ഷിച്ച്‌ വരികയാണ്. ഇതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍, എയിംസ് എന്നിവയുമായി ചര്‍ച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് റാണിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

2019ല്‍ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ആദ്യമായി റാണിറ്റിഡിൻ്റെ ഉപയോഗം കാന്‍സറിന് കാരണമായേക്കാമെന്ന സാധ്യത മുന്നോട്ടുവച്ചത്. കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ഇതില്‍ അമിത അളവില്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. റാണിറ്റിഡിന് പുറമേ 25 മരുന്നുകളെ കൂടി പട്ടികയില്‍ നിന്ന് ഒഴിവാക്കി. കാന്‍സര്‍, പ്രമേഹം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഏതാനും മരുന്നുകള്‍ ഉള്‍പ്പെടെ 34 എണ്ണം പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു.

നിർമ്മാതാക്കൾക്കും കത്തുകൾ അയച്ചു

കാർലിസ്‌ലി മെഡിക്കൽ (CARLISLE MEDICAL) 2020 ഏപ്രിൽ 4 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ ഇങ്ങനെ പറയുന്നു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അടുത്തിടെ എല്ലാ റാണിറ്റിഡിനും വിപണിയിൽ നിന്ന് നീക്കം ചെയ്യാനുള്ള നിർമ്മാതാക്കളോട് ഒരു അഭ്യർത്ഥന പ്രഖ്യാപിച്ചു, ഇതിൽ കുറിപ്പടിയും ഓവർ ദി കൗണ്ടറും (OTC) ഫോർമുലേഷനുകളും ഉൾപ്പെടുന്നു. റാനിറ്റിഡിൻ എന്നതിൻ്റെ ബ്രാൻഡ് നാമം സാൻ്റെക് എന്നാണ്.

നീക്കം ചെയ്യാനുള്ള ഈ അഭ്യർത്ഥന, പല റാനിറ്റിഡിൻ ഉൽപ്പന്നങ്ങളിലും സാധ്യമായ മലിനീകരണം, എൻ-നൈട്രോ സോഡിമെത്തിലാമൈൻ (എൻ‌.ഡി‌.എം‌.എ) കാരണം ഈ വർഷമാദ്യം പുറപ്പെടുവിച്ച നിരവധി തിരിച്ചു വിളികളിൽ നിന്നാണ്. ഈ അശുദ്ധിയുടെ അളവ് കാലക്രമേണ വർദ്ധിച്ചേക്കാമെന്ന് എഫ്.ഡി.എ നിർണ്ണയിച്ചു, പ്രത്യേകിച്ച് ഉയർന്ന താപനിലയിൽ സൂക്ഷിക്കുമ്പോൾ, എൻ‌.ഡി‌.എം‌.എ -യുടെ അസ്വീകാര്യമായ അളവ് ഉണ്ടാകാം.

റാണിറ്റിഡിൻ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അഭ്യർത്ഥനയുമായി എഫ്.ഡി.എ എല്ലാ നിർമ്മാതാക്കൾക്കും കത്തുകൾ അയച്ചിരുന്നു. നിങ്ങൾ നിലവിൽ റാണിറ്റിഡിൻ കുറിപ്പടി എടുക്കുന്ന രോഗിയാണെങ്കിൽ, മറ്റ് ചികിത്സാ ഓപ്ഷനുകൾ ചർച്ച ചെയ്യാൻ നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുക. നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുന്നതുവരെ നിലവിലെ മരുന്ന് കഴിക്കുന്നത് നിർത്തരുത്. ആരെങ്കിലും OTC റാനിറ്റിഡിൻ എടുക്കുന്നുണ്ടെങ്കിൽ, അവർ മരുന്ന് നിർത്തുന്നത് പരിഗണിക്കുകയും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബദൽ മാർഗങ്ങൾ ചർച്ച ചെയ്യുകയും വേണമെന്നും നിർദേശിച്ചിരുന്നു.

ലോകത്ത് നിരോധിച്ചതെല്ലാം ഇന്ത്യയില്‍ കിട്ടും

ലോകത്തിൻ്റെ പല ഭാഗങ്ങളിലും നിരോധിച്ച മരുന്നുകളും ഭക്ഷണ സാധനങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ത്യയില്‍ വിറ്റഴിയ്ക്കപ്പെടുന്നു. ലോകത്ത് നിരോധിയ്ക്കപ്പെട്ട പല വസ്തുക്കളുടേയും വിപണന കേന്ദ്രമായി ഇന്ത്യ മാറുകയാണ്. മരുന്നുകള്‍ തന്നെയാണ് മുന്‍പന്തിയില്‍. മരുന്ന് മാഫിയ രാജ്യത്ത് പിടിമുറുക്കിയിട്ട് വാര്‍ഷങ്ങളേറെയായി. അതിനാല്‍ തന്നെ രോഗം കുറയാന്‍ നാം വാങ്ങുന്ന പല മരുന്നുകളും ആളെക്കൊല്ലിയാണെന്ന് തിരിച്ചറിയാന്‍ അല്‍പ്പം വൈകും. ലോകത്ത് നിരോധിച്ചതും ഇന്ത്യയില്‍ ഇപ്പോഴും വിറ്റഴിയ്ക്കുന്നതുമായി ചില ഉത്പ്പന്നങ്ങളെ പരിചയപ്പെടാം.

മരുന്നുകള്‍

വേദന സംഹാരിയായ അനാല്‍ജിന്‍ ഉള്‍പ്പടെയുള്ള ലോകത്തിൻ്റെ പല ഭാഗത്ത് നിരോധി പ്പെട്ടവയാണ്. അമേരിയ്ക്ക്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം. ഇന്ത്യയില്‍ നിരോധനം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതാണ്. അവസ്ഥ. ഇപ്പോഴും രാജ്യത്ത് അനാല്‍ജിന്‍ വില്‍ക്കപ്പെടുന്നുണ്ട്. തലവേദനയ്ക്കും പനിയ്ക്കും ആശ്വസം പകരുന്ന വിക്‌സ് ആക്ഷന്‍ 500 ലോകത്ത് പലയിടത്തും നിരോധിച്ചതാണ്. ഇനിയുമുണ്ട് ലോകത്ത് നിരോധിച്ചതും ഇന്ത്യയില്‍ വില്‍ക്കെപ്പടുന്നതുമായ മരുന്നുകള്‍. നൊവാള്‍ജിന്‍, ഡി കോള്‍ഡ്, എന്റ്‌റോക്വിനല്‍, ഫുറോക്‌സണ്‍, ലോണ്‍നോഫെന്‍, നിമൂലിഡ്, ബ്ലൂസ്ലിസിന്‍ എന്നിവയാണ്.

കിന്‍ഡര്‍ ജോയ്

കിന്‍ഡര്‍ ജോയ് അമേരിയ്ക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നിരോധിച്ചതാണ്. കിന്‍ഡര്‍ ജോയ് വാങ്ങുമ്പോള്‍ ലഭിയ്ക്കുന്ന സര്‍പ്രൈസ് ഗിഫ്റ്റാണ് പ്രധാന വില്ലന്‍.

ഇത് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഇത്തരം പദാര്‍ത്ഥങ്ങള്‍ സൂക്ഷിയ്ക്കാനും പാടില്ലത്രേ. കിന്‍ഡര്‍ ജോയ് വാങ്ങാന്‍ കുട്ടികള്‍ വാശി പിടിയ്ക്കുമ്പോള്‍ അല്‍പ്പമൊന്ന് ശ്രദ്ധിയ്ക്കൂ. ചെറിയ അശ്രദ്ധയില്‍ പോലും സര്‍പ്രൈസ് ഗിഫ്റ്റ് കുരുന്നു ജീവന് അപകടമായേക്കാം.

കീടനാശിനികള്‍

ലോകത്ത് നിരോധിച്ച പല കീടനാശിനികളുടേയും ഒരേയൊരു വിപണിയാകും ഇന്ത്യ. ഇന്ത്യയില്‍ ഉപയോഗിയ്ക്കുന്ന 67 കീടനാശിനികള്‍ ലോകത്ത് നിരോധിച്ചവയാണെന്ന് അറിയാമോ

For more information, visit the FDA’s website at: https://www.fda.gov/news-events/press-announcements/fda-requests-removal-all-ranitidine-products-zantac-market

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest