Categories
local news news

നാഷണൽ ഹൈവേ 66-ലെ ഡി.പി.ആർ ഉടൻ പരസ്യപ്പെടുത്തണം: യൂത്ത് ലീഗ്

സഞ്ചാരം നിഷേധിക്കുന്നത് മൗലീക അവകാശ ലംഘനമാണ്

കാസർകോട്: നാഷണൽ ഹൈവേ 66-ലെ ആറുവരി പാത വികസനവുമായി ബന്ധപ്പെട്ട് തലപ്പാടി -ചെങ്കള റീച്ചിൻ്റെ ഡീറ്റൈൽ പ്രോജക്ട് റിപ്പോർട്ട് പുറത്ത് വിടാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കാസർകോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ദീഖ് സന്തോഷ് നഗറും ജനറൽ സെക്രട്ടറി ഹാരിസ് ബെദിരയും പറഞ്ഞു. ജില്ലയിലെ ജനപ്രതിനിധികൾക്കോ ജനങ്ങൾക്കോ പ്രോജക്ട് റിപ്പോർട്ട് നൽകാതെയും, പൊതു ജനങ്ങളുടെ ആശങ്ക അകറ്റാതെയും ഇരുവശത്തും മതിലുകെട്ടി വേർതിതിരിക്കുന്ന നാഷണൽ ഹൈവേയുടെയും അധികാരികളുടെയും നിലപാട് പ്രതിഷേധാർഹമാണെന്നും ഡി.പി.ആർ ഉടൻ പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടു.

തലപ്പാടി- ചെങ്കള റീച്ചിലെപല പ്രധാന ടൗണുകളിലും പോക്കറ്റ് റോഡുകൾ കെട്ടിയടച്ച് വൻമതിൽ പണിയാൻ കേന്ദ്ര- കേരള സർക്കാർ കൂട്ട് നിൽക്കുകയാണ്. റോഡ് വികസനത്തിൻ്റെ പേരിൽ ജനങ്ങളുടെയും വ്യാപരികളുടെയും മേലിൽ മതിൽ കെട്ടി വേർതിരിച്ച് പ്രദേശിക സഞ്ചാരം നിഷേധി ക്കുന്നത് പൗരൻ്റെ മൗലീക അവകാശ ലംഘനമാണ്. നിരുത്തരവാദിത്വ സമീപഞങ്ങൾ തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest