Categories
local news news

ലോക്‌സഭാ മണ്ഡലം വരണാധികാരി ജില്ലാ കളക്ടർ ചിഹ്നം അനുവദിച്ചു; കാസർകോട് ഒമ്പത് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്

മൈക്രോ ഒബ്‌സർവര്‍മാര്‍ക്ക് പരിശീലന ദിവസം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

കാസർകോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാസർകോട് പാർലിമെണ്ട് മണ്ഡലത്തിൽ ഒമ്പത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സൂക്ഷ്‌മ പരിശോധനയിൽ നാമനിർദ്ദേശ പത്രിക സ്വീകരിച്ച സ്ഥാനാർത്ഥികൾ എല്ലാവരും മത്സര രംഗത്തുണ്ട്.

സ്ഥാനാർത്ഥികൾക്ക് ചിഹ്നവും അനുവദിച്ചു. കാസർകോട് ലോക്‌സഭാ മണ്ഡലം വരണാധികാരി ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ആണ് ചിഹ്നം അനുവദിച്ചത്.

സ്ഥാനാർത്ഥി, പാർട്ടി, അനുവദിച്ചു കൊടുത്ത ചിഹ്നം ക്രമത്തിൽ

എം.എൽ അശ്വിനി, ഭരതീയ ജനതാ പാർട്ടി, താമര. എം.വി ബാലകൃഷ്‌ണൻ മാസ്റ്റർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ചുറ്റിക അരിവാൾ നക്ഷത്രം. രാജ് മോഹൻ ഉണ്ണിത്താൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കൈ.

സുകുമാരി എം, ബഹുജൻ സമാജ് പാർട്ടി, ആന. അനീഷ് പയ്യന്നൂർ, (സ്വതന്ത്രൻ), ഓട്ടോറിക്ഷ. എൻ.കേശവനായക്, (സ്വതന്ത്രൻ), കരിമ്പു കർഷകൻ. ബാലകൃഷ്‌ണൻ.എൻ, (സ്വതന്ത്രൻ), ചെസ്സ്ബോർഡ്.
മനോഹരൻ.കെ. (സ്വതന്ത്രൻ), ബാറ്റ്. രാജേശ്വരി കെ.ആർ, (സ്വതന്ത്ര), സൈക്കിൾപ്പമ്പ്. എന്നീ സ്ഥാനാർത്ഥികൾക്ക് ആണ് ചിഹ്നം അനുവദിച്ചത്.

മൈക്രോ ഒബ്‌സർവര്‍മാര്‍ക്ക് പരിശീലന ദിവസം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

മൈക്രോ ഒബ്‌സർവര്‍മാര്‍ക്ക് പരിശീലന ദിവസമായ ചൊവാഴ്‌ച (ഏപ്രില്‍ 9)ന് പരിശീലനം നടക്കുന്ന കാസര്‍കോട് ഗവണ്‍മെണ്ട് കോളേജില്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 എ വിതരണം ചെയ്യും.

മൈക്രോ ഒബ്‌സർവര്‍മാര്‍ പരിശീലനത്തിന് എത്തുമ്പോള്‍ വോട്ടര്‍ ഐ.ഡി കാര്‍ഡിൻ്റെയും പോസ്റ്റിങ് ഓര്‍ഡറിൻ്റെയും കോപ്പി കയ്യില്‍ കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ടോള്‍ഫ്രീ നമ്പര്‍ 1950.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest