Categories
local news news

തൃക്കരിപ്പൂരിൽ പഞ്ചായത്ത് തല പകർച്ചവ്യാധി പ്രതിരോധ ശിൽപശാല; ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

മാലിന്യ നിർമ്മാർജജനം, കൊതുക് ഉറവിട നശീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംഘാടകർ

തൃക്കരിപ്പൂർ / കാസർകോട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെയും ഉടുംബുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ മുന്നൊരുക്ക പഞ്ചായത്ത് തല ശിൽപശാല സംഘടിപ്പിച്ചു. പൊതുസ്ഥല, മാലിന്യനിർമാർജനം, വാർഡുതല ആരോഗ്യ ശുചിത്വ സമിതി പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള രൂപരേഖ തയ്യാറാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ജനപ്രതിനിധികളായ ഇ.ശശിധരൻ,ഫായിസ് ബീരിച്ചേരി, ഷൈമ.എം, രജീഷ് ബാബു, എന്നിവർ പങ്കെടുത്തു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയറാം സ്വാഗത ഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അരവിന്ദാക്ഷൻ, വി.ഇ.ഒ പ്രസൂൺ എന്നിവർ പദ്ധതികൾ വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശിവകുമാർ എൻ.ഇ, പ്രകാശൻ വി.കെ എന്നിവർ പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണ ക്ലാസ്സും പ്രതിരോധ നിയന്ത്രണ മാർഗങ്ങളും വിശദീകരിച്ചു.

ആരോഗ്യ പ്രവർത്തകരായ മിനി ടി.വി, രാധ കെ.വി, അൻജന.എം, ശരണ്യ. കെ നീതു , സചിന എന്നിവരും , ആശാ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, വാർഡുതല ആരോഗ്യ ശുചിത്വ സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. വരും ദിവസങ്ങളിൽ ഗൃഹശുചിത്വം, സ്ഥാപന ശുചിത്വം, പൊതുസ്ഥല മാലിന്യ നിർമ്മാർജജനം, കൊതുക് ഉറവിട നശീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest