Categories
Kerala news

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ദുരൂഹത; കസ്റ്റഡിയിലുള്ളയാളുടെ പശ്ചാത്തലം തിരയാന്‍ അന്വേഷണ സംഘം കൊല്‍ക്കത്തയില്‍

നേരത്തെ, ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിൻ്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു.

കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ കസ്റ്റഡിയിലുള്ള കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറിൻ്റെ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നു. അന്വേഷണത്തിനായി പോലീസ് സംഘം കൊൽക്കത്തയിലെത്തി. കണ്ണൂർ സിറ്റി പൊലീസ് സിഐ ബിജു പ്രകാശിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തയിലെത്തിയത്.

കേസിലെ പ്രതിയെന്നു സംശയിക്കുന്ന പുഷൻജിത് സിദ്ഗറിൻ്റെ മൊഴിയിലെ കാര്യങ്ങൾ പരിശോധിക്കാനാണ് കൊൽക്കത്ത യാത്ര. നേരത്തെ, ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിൻ്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു.

ഈ വർഷം ഫെബ്രുവരി 13ന് ഇന്നലെ ട്രെയിനിനു തീയിട്ട സ്ഥലത്തിനു സമീപത്ത് 3 ഇടങ്ങളിലായി തീയിട്ടതും പുഷൻജിത്താണെന്ന സൂചനയുമുണ്ട്. പുഷൻജിത്ത് പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കാൻ അന്വേഷണം സംഘം കൊൽക്കത്തയിലേക്കും നീങ്ങിയേക്കുമെന്നാണ് വിവരം. പേരും സ്വദേശവും ഇയാൾ മാറ്റിപ്പറയുന്നതും ചോദ്യം ചെയ്യലിന് തടസം സൃഷ്ടിക്കുന്നുണ്ട്.

കണ്ണൂരിൽ കത്തിച്ച എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനിൻ്റെ ജനറൽ കോച്ചിൽ നിന്നു ലഭിച്ച കുപ്പിയിൽ നിന്നടക്കം പുഷൻജിത് സിദ്ഗറിന്റെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. ബി.പി.സി.എൽ ഗോഡൗണിലെ ജീവനക്കാരൻ്റെ മൊഴിയും സി.സി.ടി.വി ദ്യശ്യങ്ങളുമാണ് പുഷൻജിത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മാസങ്ങളായി കണ്ണൂരിൽ താമസിക്കുന്ന ഇയാൾ ഭിക്ഷാടകനാണെന്നാണ് പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest