Categories
Kerala news trending

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇൻ്റെര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്, സി.ബി.ഐ മുഖേന കേരളാ പൊലീസ് കത്ത് നൽകി

എൻ.ആർ.ഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ്

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇൻ്റെ ർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾക്കായാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്.

ഇൻ്റെർപോൾ നോട്ടിസിൽ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോർണർ. ഇൻ്റെർപോൾ ബ്ലു കോർണർ നോട്ടീസിനായി സി.ബി.ഐ മുഖേന കേരളാ പൊലീസ് കത്ത് നൽകുകയായിരുന്നു.

സിം​ഗപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ എത്തിയെന്നാണ് സൂചനകളാണ് പൊലീസിൻ്റെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്.

രാഹുലിൻ്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിന് ആയുള്ള നോട്ടീസ് നൽകി. കൂടാതെ ഇൻ്റെർപോൾ മുഖേന ജർമനിയിൽ ഉപയോ​ഗിക്കുന്ന എൻ.ആർ.ഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

അതേസമയം ഗാർഹിക പീഡനക്കേസിൽ യുവതിയുടെ മൊഴിയുടെ സമ്പൂർണ വിശദാംശങ്ങൾ ലഭിച്ചു. ഭർത്താവ് തന്നെ ആദ്യമായി മർദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലർച്ചെ ആണെന്നത് ഉൾപ്പെടെ എട്ട് പേജടങ്ങുന്ന മൊഴിയാണ് പൊലീസിന് നൽകിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *