Categories
Kerala local news national news

ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികൾ എവിടെ.? ഒരു കുഞ്ഞിനെ കൊലക്ക് കൊടുത്തപ്പോൾ സമാധാനമായോ.? ഭരണ കർത്താക്കളെ ഇനിയെങ്കിലും നിങ്ങൾ ഉണരൂ..

ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികളും, വെളിവില്ലാത്ത കുറേ ഭരണ കർത്താക്കളും ഈ നാടിന് ആപത്താണ്.

മുഴുപ്പിലങ്ങാട്: (കണ്ണൂര്‍) കണ്ണൂരിനടുത്ത് മുഴുപ്പിലങ്ങാട് തെരുവുനായ പതിനൊന്നു കാരനെ കടിച്ചുകൊന്നു എന്ന വർത്തകേട്ട് വിറങ്ങലിച്ചിരിക്കുകയാണ് കേരളം. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നൗഷാദിൻ്റെ മകന്‍ നിഹാല്‍ (11) ണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വൈകിട്ട് അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽനിന്നും ഗുരുതര പരിക്കുകളോടെ കുട്ടിയെ കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ നിഹാലിന് രക്ഷപ്പെടാൻവേണ്ടി ഒന്ന് ഉറക്കെ കരയാൻ പോലും കഴിഞ്ഞില്ല എന്നതാണ് സത്യം. ഓട്ടിസം ബാധിതാനായിരുന്നു നിഹാൽ. വൈകിട്ട് വീട്ടിൽനിന്നും കളിക്കാനായി ഇറങ്ങിയ കുട്ടിയെ സന്ധ്യയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്നും ഗുരുതര പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരമാസകാലവും തെരുവ് നായ്ക്കൾ കടിച്ചു പറിച്ച പാടുകളുണ്ട്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്. കേരളത്തിലെ പല പഞ്ചായത്തുകളിലും നഗരങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണ്. മുഴുപ്പിലങ്ങാട് പ്രദേശത്ത് നിരന്തരം നായ്ക്കളുടെ ശല്യം ഉണ്ടായിട്ടും അധികൃതർ സാശ്വത പരിഹാരം കണ്ടത്തിയിരുന്നില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇപ്പോൾ ഒരുകുരുന്നിൻ്റെ ജീവനാണ് നഷ്ടമായത്. നമ്മുടെ ഭരണ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നില്ല. മനുഷ്യജീവന് മൃഗങ്ങളുടെ വില പോലും കല്പിക്കുന്നില്ല. ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികളും, വെളിവില്ലാത്ത കുറേ ഭരണ കർത്താക്കളും ഈ നാടിന് ആപത്താണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest