Categories
local news

കാസർകോട് ജില്ലയിൽ കാവ് സംരക്ഷണത്തിനുള്ള ധനസഹായം; അപേക്ഷ ക്ഷണിച്ചു

അപേക്ഷകള്‍ ജൂലൈ 31നകം വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവത്ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.

കാസർകോട്: ജില്ലയിലെ കാവുകളെ സംരക്ഷിച്ച് പരിപാലിച്ചു വരുന്നതിന് നടപ്പ് വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം-വന്യ ജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കര്‍മ്മ പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്.

നിശ്ചിത ഫോറത്തിലുളള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തിനുളള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉളളടക്കം ചെയ്തിരിക്കണം. ഈ പദ്ധതിപ്രകാരം മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ ജൂലൈ 31നകം വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവത്ക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.

അപേക്ഷ ഫോറത്തിനും, വിവരങ്ങള്‍ക്കുമായി ഉദയഗിരിയിലുളള സാമൂഹ്യ വനവത്ക്കരണ വിഭാഗം ഓഫീസിലോ കാസര്‍കോട്, ഹൊസ്ദുര്‍ഗ്ഗ് സാമൂഹ്യ വനവത്ക്കരണം റെയിഞ്ചുകളിലോ നേരിട്ട് ബന്ധപ്പെടാം. അപേക്ഷ ഫോറം കേരളാ വനം വകുപ്പിൻ്റെ വെബ്‌സൈറ്റായ www.forest.kerala.gov.in ലും ലഭിക്കും. ഫോണ്‍ 04994 255234.

0Shares

Leave a Reply

Your email address will not be published. Required fields are marked *