Categories
articles business Kerala local news trending

73 വർഷം പിന്നിട്ട ചരിത്രം പറയാനുണ്ട് കാസർകോട്ടെ മുബാറക്ക് സിൽക്സിന്; സജീവമാണ് പെരുന്നാൾ വിപണി

വർഷങ്ങൾക്ക് മുമ്പ് കാസർകോട് പഴയ ബസ്സ്റ്റാൻഡ് ഫോർട്ട് റോഡ് പരിസരത്ത് ചെറിയ ഒറ്റമുറിയിൽ ആരംഭിച്ച മുബാറക് എന്ന വസ്ത്ര വ്യാപാര സ്ഥാപനം ഇന്ന് 73 വർഷങ്ങൾക്ക് ഇപ്പുറം തലയെടുപ്പോടെ നിലകൊള്ളുകയാണ്.

കാസർകോട്: വർഷങ്ങൾക്ക് മുമ്പ് കാസർകോട് പഴയ ബസ്സ്റ്റാൻഡ് ഫോർട്ട് റോഡ് പരിസരത്ത് ചെറിയ ഒറ്റമുറിയിൽ ആരംഭിച്ച മുബാറക് എന്ന വസ്ത്ര വ്യാപാര സ്ഥാപനം ഇന്ന് 73 വർഷങ്ങൾക്ക് ഇപ്പുറം തലയെടുപ്പോടെ നിലകൊള്ളുകയാണ്.

വിശാലമായ സൗകര്യത്തിൽ കാസർകോടിൻ്റെ ഹൃദയ ഭാഗമായ പുതിയ ബസ്സ്റ്റാൻഡ് പാദൂർ കോംപ്ലക്സിലുള്ള മുബാറക്ക് സിൽക്സ് 2001 ലാണ് ഈ കാണുന്ന സൗകര്യത്തിലേക്ക് മാറിയത്. 73 വർഷത്തെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സ്ഥാപനം എന്നും ഉപഭോക്താക്കളുടെ ഇഷ്ട്ടം മനസ്സിലാക്കി കാലത്തിനൊത്ത മാറ്റം വരുത്താറുണ്ട്. അതുതന്നെയാണ് ഈ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതും.

കോട്ടൺ വസ്ത്രങ്ങൾ മുതൽ വെള്ള വസ്ത്രങ്ങളുടെ വിശാലമായ ശേഖരണവും ദോത്തി കളുടെ വിവിധ കളക്ഷനുകളും ആളുകളുടെ മനം കവരുന്നു. പെരുന്നാൾ വിപണിയും മറ്റു ആഘോഷ ദിനങ്ങളുമാണ് മുബാറക് സിൽക്സിൻ്റെ പ്രധാന ആകർഷണം. പെരുന്നാൾ, വിഷു, ഓണം, ക്രിസ്മസ് ആഘോഷ ദിനങ്ങളിൽ വസ്ത്രങ്ങൾക്കയി ആളുകളുടെ തിരക്ക് വർധിക്കുന്നതും ഈ സ്ഥാപനത്തിൽ പതിവാണ്.

ഹജ്ജ്- ഉംറ തീർഥാടകരുടെ പ്രധാന പർച്ചേസ് കേന്ദ്രവും വിവാഹ പാർട്ടികളുടെ കുടുംബ പർച്ചേസ് കേന്ദ്രവും മുബാറക്കാണ്. സ്ത്രീകളുടെ വസ്ത്ര ശേഖരങ്ങളിൽ വിവിധ സൈസിലുള്ള ആകർഷകമായ സെലക്ഷണുകളും, വിവിധ നിറത്തിലും വർണ്ണത്തിലും വസ്ത്രങ്ങൾ ലഭിക്കുന്നു എന്നതും മുബാറക്കിൽ ജനത്തിരക്ക് വർധിക്കാൻ കാരണമാകുന്നു.

ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെയുള്ള മികച്ച സെലക്ഷൻ മാനേജ്മെൻ്റ് എന്നും കാത്തുസൂക്ഷിക്കുന്നു. ഒരു തവണ പർച്ചേസ് ചെയ്യുന്നവർ പിന്നീട് സ്ഥിരം ഉപഭോക്താക്കളായി മാറുന്നതും ഈ സ്ഥാപനത്തിൻ്റെ വിജയ രഹസ്യമായി തുടരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest