Categories
health international news

ശാരീരിക ബന്ധത്തിനിടെ പടരും, ആന്റിബയോട്ടിക് ഫലിക്കില്ല; ഗുരുതര ബാക്‌ടീരിയ രോഗത്തിൻ്റെ മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയന്‍ ആരോഗ്യ വകുപ്പ്

സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലുമാണ് ഈ രോഗ സാധ്യത കൂടുതലെന്ന്

വിക്ടോറിയ: കുടലില്‍ ഉണ്ടാകുന്ന അണുബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമായ ഷിഗെല്ലോസിസ് ബാധയുടെ മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയ. വിക്‌ടോറിയയിലെ ആരോഗ്യവിഭാഗം മുഖ്യഓഫീസര്‍ ബ്രെറ്റ് സട്ടണ്‍ ആണ് ഷിഗെല്ല ബാക്‌ടീരിയ പടര്‍ത്തുന്ന ഈ ഗുരുതര രോഗത്തെ കുറിച്ച്‌ സൂചന നല്‍കിയത്.

ഷിഗെല്ല ബാക്‌ടീരിയ പടര്‍ത്തുന്ന ഈ രോഗത്തിന് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ശക്തമായ വയറിളക്കം, പനി, ഛര്‍ദ്ദില്‍, വയറുവേദന എന്നിവയാണ് ഷിഗെല്ലോസിസിൻ്റെ ലക്ഷണങ്ങള്‍. രാജ്യത്തിന് പുറത്ത് നിന്നും വരുന്ന യാത്രക്കാരിലും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലുമാണ് ഈ രോഗ സാധ്യത കൂടുതലെന്ന് സട്ടണ്‍ പറഞ്ഞു.

ബാക്‌ടീരിയ ഉള്ളില്‍ കടന്നാല്‍ ഒന്നുമുതല്‍ മൂന്ന് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാക്കും. ചിലപ്പോള്‍ 12 മണിക്കൂര്‍ കൊണ്ട് തന്നെയോ അല്ലെങ്കില്‍ ഒരാഴ്‌ചയ്ക്ക് ശേഷം മാത്രമോ വരെ രോഗലക്ഷണം പ്രകടമാകാൻ വൈകാം. നാല് ആഴ്‌ചവരെ ഈ പകര്‍ച്ചാവ്യാധി രോഗിയില്‍ ഉണ്ടാകാം. അഞ്ച് മുതല്‍ ഏഴ് ദിവസം വരെയാണ് ഇതിൻ്റെ അണുബാധ പൊതുവില്‍ നിലനില്‍ക്കുക.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ സന്ധിവാദം, രക്തദൂഷ്യം ഇവയും രോഗം സൃഷ്‌ടിക്കാം. വ്യക്തിശുചിത്വം പാലിക്കുകയും ആരോഗ്യപരമായ ലൈംഗികബന്ധം ശീലമാക്കുകയും ചെയ്യുന്നത് വഴി രോഗം പകരുന്നത് തടയാമെന്ന് ബ്രെറ്റ് സട്ടണ്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest