Categories
കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ട് ; വെളിപ്പെടുത്തി നടൻ റാണാ ദഗുബാട്ടി
ഇടത് കണ്ണ് പൂട്ടിയാല്‍ തനിക്ക് ഒന്നും കാണാനാകില്ല. ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും തളര്‍ന്ന് പോകരുത് എന്നും റാണാ ദഗുബാട്ടി പറഞ്ഞു.
Trending News
ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് റാണ ദഗുബാട്ടി. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി ഒരു പിടി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച റാണയുടെ ആദ്യ ചിത്രം തെലുങ്ക് ചിത്രം ലീഡര്‍ ആണ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വലതു കണ്ണിന് കാഴ്‍ച ഇല്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് റാണാ ദഗുബാട്ടി. ശാരീരികമായ പ്രശ്‍നങ്ങള്‍ വരുമ്പോള്‍ തകര്‍ന്നു പോകുകയാണ് പലരും. അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കും. ഞാൻ കണ്ണും വൃക്കയും മാറ്റിവെച്ചു. തനിക്ക് മുന്നോട്ട് പോയേ മതിയാകൂ എന്നും റാണാ ദഗുബാട്ടി പറയുന്നു.
‘റാണ നായിഡു’ എന്ന പുതിയ സീരീസ് അടുത്തിടെ റാണാ ദഗുബാട്ടി പ്രധാന വേഷത്തില്‍ എത്തി സ്‍ട‍്രീമിംഗ് തുടങ്ങിയിരുന്നു. ‘റാണ നായിഡു’ സീരിസിൻ്റെ പ്രമോഷൻ്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ദഗുബാട്ടി തന്റെ ശാരീരിക അവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞത്. ഒരാളുടെ കണ്ണ് ദാനമായി ലഭിക്കുകയായിരുന്നു. കണ്ണ് മാറ്റിവെച്ചെങ്കിലും കാഴ്‍ച ശക്തി തനിക്ക് തിരിച്ചുകിട്ടിയില്ല.
ഇടത് കണ്ണ് പൂട്ടിയാല്‍ തനിക്ക് ഒന്നും കാണാനാകില്ല. ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും തളര്‍ന്ന് പോകരുത് എന്നും റാണാ ദഗുബാട്ടി പറഞ്ഞു. ‘റാണ നായിഡു’ എന്ന കഥാപാത്രമായിട്ടാണ് സീരീസില്‍ ദഗുബാട്ടി വേഷമിട്ടിരിക്കുന്നത്.
Sorry, there was a YouTube error.