Categories
കാസർകോടെ,യൂട്യൂബ് ബ്ലോഗർക്കെതിരെ മുഖ്യമന്ത്രിക്കും, ഡി. ജി. പി ക്കും, ആരോഗ്യ മന്ത്രിക്കും പരാതി നൽകി; മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ജില്ലാ പോലിസ് ചീഫിന് നടപടിക്ക് ശുപാർശ
പോലീസ് ഉദ്യോഗസ്ഥന്മാരെ പ്രീണിപ്പിച്ച് അവരുടെ അഭിമുഖം ഇടക്കിടെ നൽകുക വഴി ഈ ബ്ലോഗർ സർക്കാറിന്‍റെ ഭാഗമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കി.
Trending News





കാസർകോട്: കോവിഡ് 19യുടെ പശ്ചാതലത്തിൽ ലോക്ക്ഡൗണിലായ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചെന്ന് വാർത്തകൾ ശേഖരിച്ച് ഉള്ളതും ഇല്ലാത്തതുമായ രീതിയിൽ സ്വയം പ്രഖ്യാപിത പത്രപ്രവർത്തകനെന്ന് പരിചയപ്പെടുത്തി തന്‍റെ ബി.എൻ.സി. എന്ന ബ്ലോഗിൽ വാർത്തകൾ നൽകുകയും, ചെയ്യുന്ന ബുര്‍ഹാന്‍ അബ്ദുല്ല തളങ്കരക്കെതിരെ പരാതി.
Also Read

കലക്ടർ പ്രഖ്യാപിക്കേണ്ട കാര്യങ്ങൾ പോലും മുൻകൂട്ടി പ്രഖ്യാപിച്ച് സാധാരണ ജനങ്ങളെ ഇയാള്‍ പരിഭ്രാന്തരാക്കുകയാണെന്നും, യാതൊരവിധ ഔദ്യോഗിക രേഖകളുമില്ലാത്ത ഇത്തരം സ്വകാര്യ ബ്ലോഗർമാരുടെ വാർത്ത വിനിയോഗം സമൂഹത്തിനിടയിൽ തെറ്റായ സന്ദേശം നൽകുകയാണെന്നും പൊതു പ്രവർത്തകൻ അബ്ദുറഹിമാൻ തെരുവത്ത് മുഖ്യമന്ത്രി, ഡി ജി.പി., ആരോഗ്യ മന്ത്രി, ജില്ലാ പോലീസ് ചീഫ് എന്നിവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
പോലീസ് ഉദ്യോഗസ്ഥന്മാരെ പ്രീണിപ്പിച്ച് അവരുടെ അഭിമുഖം ഇടക്കിടെ നൽകുക വഴി ഈ ബ്ലോഗർ സർക്കാറിന്‍റെ ഭാഗമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കി. ഇതോടൊപ്പം സാധാരണക്കാരെ ഭയപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും, അവർ ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ അപകീർത്തികരമായ വാർത്ത നൽകുകയും ചെയ്യുകയും പൊതു മധ്യത്തിൽ നിക്ഷേപിക്കുകയും ചെയ്യുകയാണ് പതിവെന്നും പരാതിയില്‍ പറയുന്നു.
പോലീസ് സർവീസ് ചട്ടം ലംഘിച്ച് പോലിസ് ഉദ്യോഗസ്ഥന്മാർ ഇത്തരം സ്വകാര്യ ബ്ലോഗർമാർക്ക് അഭിമുഖം നൽകുന്നതിനെതിരെ വകുപ്പ് തല അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പരാതി ലഭ്യമായ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും അടിയന്തിര നടപടിക്കായി ജില്ലാ പോലീസ് ചീഫിന് നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി അബ്ദുറഹിമാൻ തെരുവത്തിനെ അറിയിക്കുകയും ചെയതു.

Sorry, there was a YouTube error.