Categories
local news

കക്ഷി രാഷട്രീയത്തിന് അതീതമായ പ്രവർത്തനങ്ങൾ; മുളിയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മൂല നാരായണൻ നായരെ മുളിയാർ വെൽഫെയർ സൊസൈറ്റി ആദരിച്ചു

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെ.ബി.മുഹമ്മദ് കുഞ്ഞി അനുമോദന പ്രസംഗം നടത്തി.

ബോവിക്കാനം/ കാസർകോട്:മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, സഹകരണ ബാങ്ക് പ്രസിഡണ്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിച്ച് വിശ്രമജീവിതം നയിക്കുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം കെ.നാരായണൻ നായർ മൂലയെ മുളിയാർ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വസതിയിലെത്തി ആദരിച്ചു.

കക്ഷി രാഷട്രീയത്തിന് അതീതമായ പ്രവർത്തനത്തിലൂടെ മുളിയാറിൻ്റെ സാമൂഹ്യ ഉന്നതിക്കും, വികസന വളർച്ചക്കും നേതൃത്വം നൽകി ജനാധിപത്യ മതേതരത്വത്തിന് കരുത്ത് പകർന്ന വ്യക്തിത്വമാണ് മൂല നാരായണൻ നായർ.രാജ്മോഹൻ ഉണ്ണിത്താൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്ത് ആദരവ് സമർപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെ.ബി.മുഹമ്മദ് കുഞ്ഞി അനുമോദന പ്രസംഗം നടത്തി.ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.അശോകൻ മാസ്റ്റർ കാനത്തൂർ, ബി.സി.കുമാരൻ, ബി.എം.അഷ്റഫ്, എ.ജനാർദ്ധനൻ, അനീസ മൻസൂർ മല്ലത്ത്, സത്യാവതി, വാസുദേവൻ, മണികണ്ഠൻ ഓമ്പയിൽ, മൻസൂർ മല്ലത്ത്,അബ്ബാസ് കൊൾച്ചപ്, എ.ബി.കലാം, കൃഷ്ണൻ ചേടിക്കാൽ, പ്രിയാകുമാരി,സിദ്ധീഖ് ബോവിക്കാനം, മാധവൻ നമ്പ്യാർ, രാഘവൻ മുളിയാർ, കെ.മുഹമ്മദ് കുഞ്ഞി, ബലരാമൻ കോടി മൂല, രവീന്ദ്രൻ നമ്പ്യാർ, പുഷ്പരാഘവൻ, ശ്യാമള നാരായണൻ എന്നിവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest