Categories
ഹൃദയ- മസ്‌തിഷ്‌ക ആഘാതം മൂലം മനുഷ്യർ അത്യാസന്ന നിലയിൽ ആകുന്നു; രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണം കുറയാനും സാധ്യത; കോവിഡ് വാക്‌സിന് പാര്‍ശ്വ ഫലങ്ങൾ ഏറെ, കുറ്റസമ്മതം നടത്തിയ വാക്‌സിൻ കമ്പനിയെ കുറിച്ച് അറിയാം..
ഒട്ടേറെ കുടുംബങ്ങള്‍ അസ്ട്രസെനക്ക് എതിരെ കോടതിയിലും പോയി
Trending News
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140199-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140190-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140196-featured-75x75.jpg)
![Rb Network](https://www.channelrb.com/wp-content/uploads/2024/04/covid-vaccine-ban.jpg)
![](https://www.channelrb.com/wp-content/uploads/2022/08/Bindu-600-300-news-ad-2022.jpg)
ലണ്ടൻ: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് സമ്മതിച്ച് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി. വാക്‌സിൻ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണം കുറയാനുമാണ് സാധ്യത.
Also Read
കോവിഷീല്‍ഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. വാക്‌സിൻ സ്വീകരിച്ചവരില്‍ ഗുരുതരമായ പാർശ്വഫലങ്ങളും മരണംവരെ ഉണ്ടായതായി പരാതി ഉയർന്നിരുന്നു
കോവിഷീല്‍ഡ്, വാക്‌സ്‌സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്‌സിൻ ആണിത്.
![](https://www.channelrb.com/wp-content/uploads/2024/04/covid-vaccine-ban.jpg)
ഓക്‌സ്‌ഫോർഡ് സർവകലാ ശാലയുമായി ചേർന്നാണ് അസ്ട്രസെനക്ക ഇത് വികസിപ്പിച്ചത്. ഒട്ടേറെ കുടുംബങ്ങള്‍ അസ്ട്രസെനക്ക് എതിരെ കോടതിയിലും പോയി.
വാക്‌സിൻ സ്വീകരിച്ച ശേഷം മസ്‌തിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്ന് പറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്‌മി സ്‌കോട്ടാണ് കേസിന് തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോ പീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) ബാധിച്ചത്.
സുരക്ഷാ ആശങ്കയെ തുടർന്ന് അസ്ട്രസെനക്ക- ഓക്‌സ്‌ഫോർഡ് വാക്‌സിൻ്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.
![](https://www.channelrb.com/wp-content/uploads/2020/02/srikrishna.jpg)
Sorry, there was a YouTube error.