Categories
health Kerala news

കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ; സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി

സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക്‌ ഉപയോഗിച്ച്‌ വായും മൂക്കും മൂടണം

സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗതാഗത സമയത്തും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കടകളിലും ചടങ്ങുകളിലും ഉള്‍പ്പെടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.

പൊതുവിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം പൊതുസ്ഥലങ്ങളിൽ മാസ്‌ക്‌ ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.

രാജ്യത്ത് വീണ്ടും കൊവിഡ്‌ വൈറസ് വ്യാപനം ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ്‌ ഉടൻ പ്രാബല്യത്തിൽ വരും. കൊവിഡ്‌ വ്യാപനം തടയുന്നതിന്‌ എല്ലാ ആളുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്‌.

സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക്‌ ഉപയോഗിച്ച്‌ വായും മൂക്കും മൂടണം എന്നും സർക്കാർ നിർദ്ദേശത്തിൽ പറയുന്നു .

0Shares

Leave a Reply

Your email address will not be published. Required fields are marked *