Categories
local news

കര്‍ഷകര്‍ക്ക് സേവനം എളുപ്പത്തിലാക്കാന്‍ ജില്ലാ കൃഷി ഓഫീസില്‍ ഇ ഓഫീസ്; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ-സംവിധാനത്തിലൂടെ ആദ്യ ഫയല്‍ ജില്ലാ കളക്ടര്‍ കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് അയച്ചു.

കാസർകോട്: കൃഷി ഓഫീസുകളില്‍ ഇ സംവിധാനം നിലവില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ കൃഷി ഓഫീസില്‍ ഇ -ഓഫീസ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പേപ്പര്‍ രഹിത ഓഫീസ് ആയി മാറുന്നതിലൂടെ കേരള-കേന്ദ്ര പദ്ധതികളുടെ ആനൂകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ലഭിക്കും.

ആഗോള താപനവും അതിൻ്റെ ഫലമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും ഇല്ലാതാക്കാന്‍ നാം തന്നെ മുന്നിട്ട് ഇറങ്ങണം. കാര്‍ബണ്‍ ന്യൂട്രല്‍ ആശയത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇ സംവിധാനത്തിലൂടെ സംഭാവന ചെയ്യാനാവും. ശാസ്ത്രീയമായ കൃഷി രീതികള്‍ അവലംബിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ-സംവിധാനത്തിലൂടെ ആദ്യ ഫയല്‍ ജില്ലാ കളക്ടര്‍ കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് അയച്ചു. ജില്ലാ കൃഷി ഓഫീസ് ഇ സംവിധാനത്തിലേക്ക് മാറിയത് നല്ല മാറ്റത്തിൻ്റെ തുടക്കമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി സ്വാഗതവും അക്കൗണ്ട്സ് ഓഫീസര്‍ ടി.വി ഗോപി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest