Categories
articles Kerala local news

ഒരു മതവിശ്വാസി ആയതു കൊണ്ടു മാത്രം നിർദ്ദാർക്ഷണ്യം കൊല്ലപ്പെട്ടയാളാണ് ചൂരിയിലെ റിയാസ് മൗലവി; കൂക്കൾ ബാലകൃഷ്ണൻ

ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത നിലയിൽ അടുപ്പിച്ച് നാല് കൊലപാതകങ്ങൾ കാസർകോടിനെ മരവിപ്പിച്ചിട്ടുണ്ട്.

എഴുത്ത്: കൂക്കൾ ബാലകൃഷ്ണൻ

കാസർകോട് വർഗ്ഗീയത ആളി കത്തിക്കാനും അത് മുതലെടുക്കുവാനും ചിലർ ശ്രമിച്ചിരിക്കാം അതിൻ്റെ പേരിൽ, ദുരഭിമാനത്തിൻ്റെ പേരിൽ പകരത്തിനു പകരം സംഭവങ്ങൾ നടന്നതായി കാണാം. ചിലർക്ക് നഗരത്തിൽപ്പെട്ടു പോയാൽ തിരിച്ച് വീട്ടിൽ എത്താൻ ഭയപ്പെടേണ്ടുന്ന കാലം ഉണ്ടായിട്ടുണ്ട്. ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത നിലയിൽ അടുപ്പിച്ച് നാല് കൊലപാതകങ്ങൾ കാസർകോടിനെ മരവിപ്പിച്ചിട്ടുണ്ട്. എല്ലാ കൊലപാതകങ്ങളെയും അപലപിക്കുന്നു. എന്നാൽ മതമേതായാലും ദേവാലയങ്ങളിൽ പൗരോഹിത്യം വഹിക്കുന്നവർ അവരുടെ വേഷം ഭാഷ വിശ്വാസം എന്നിവ കൊല ചെയ്യപ്പെടാൻ കാരണമാവുന്നത്
ഗോത്രവർഗ്ഗകാലത്തേക്കാൾ അരാജകത്വം നിറഞ്ഞതാണ്.

കുറ്റം തെളിയിക്കേണ്ടതും ശിക്ഷ വിധിക്കേണ്ടതും ജുഡീഷ്യറിയാണ് ഇവിടെ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുന്നില്ല കാരണം ചില കേസുകളിൽ യഥാർത്ഥ പ്രതികളല്ല പ്രതിപ്പട്ടികയിൽ വരുന്നത്
കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാൻ അതു മാത്രം മതി ജുഡീഷ്യറിക്ക് എല്ലാം നൽകുന്നത് എക്സിക്യൂട്ടീവാണ് എക്സിക്യൂട്ടീവ് ശ്രമിച്ചാൽ വിചാരണയും വിധിയും എന്താകുമെന്നതിൻ്റെ അവസാനത്തെ ഉദാഹരണമാണ് കാസർഗോട്ടെ റിയാസ് മൗലവി വധം ഇതും ജനാധിപത്യമാണ്. എഴുത്ത്: കൂക്കൾ ബാലകൃഷ്ണൻ

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest