Categories
ബി.ജെ.പിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ്; പൈവളിഗ പഞ്ചായത്തിൽ ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം നിലനിർത്തി
ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി ആണെന്ന് ഒരിക്കൽ കൂടി വോട്ടർമാരെ ഓർമിപ്പിക്കുന്നതായെന്ന്
Trending News


കാസർകോട്: കാസർകോട് പൈവളിഗ പഞ്ചായത്ത് ഭരണം മുസ്‌ലിം ലീഗിൻ്റെ പിന്തുണയോടെ എൽ.ഡി.എഫ് നിലനിർത്തി. എൽ.ഡി.എഫ് ഭരണ സമിതിക്കെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഏക കോൺഗ്രസ് അംഗം പിന്തുണച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജയന്തിക്ക് എതിരെയാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
Also Read
കോൺഗ്രസ് പഞ്ചായത്ത് അംഗം അവിനാഷ് മച്ചാദോയാണ് ബി.ജെ.പിയെ പിന്തുണച്ച് വോട്ട് നൽകിയത്. പൈവളികെ പഞ്ചായത്തിൽ 19 വാർഡാണ് ഉള്ളത്. നിലവിൽ എൽ.ഡി.എഫ്- എട്ട്, ബി.ജെ.പി- എട്ട്, മുസ്ലിം ലീഗ്- രണ്ട് കോൺഗ്രസ്- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

നറുക്കെടുപ്പിലൂടെ ആയിരുന്നു ആദ്യം പഞ്ചായത്ത് പ്രസിഡണ്ട് സി.പി.എം അംഗമായ ജയന്തിയേയും വൈസ്. പ്രസിഡണ്ട് ആയി ബി.ജെ.പിയിലെ പുഷ്‌പ ലക്ഷ്‌മിയേയും തെരഞ്ഞെടുത്തത്.
അവിശ്വാസം പരാജയപ്പെട്ട സാഹചര്യതിൽ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ആയ ബി.ജെ.പി പ്രതിനിധിക്കെതിരെയും അവിശ്വാസം കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ട്. പാർലമെണ്ട് തിരഞ്ഞെടുപ്പ് പടിവാതിക്കൽ വന്നെത്തിയ പശ്ചാത്തലാത്തിൽ അവിശ്വാസത്തിൽ കോൺഗ്രസ് അംഗം ബി.ജെ.പിയെ പിന്തുണച്ചത് ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി ആണെന്ന് ഒരിക്കൽ കൂടി വോട്ടർമാരെ ഓർമിപ്പിക്കുന്നതായെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ.

Sorry, there was a YouTube error.