Categories
channelrb special local news news

കാരുണ്യ യാത്ര നിര്‍ത്താൻ ഒരുങ്ങി ബസുടമ വിദ്യാധരന്‍; ആർ.ടി.ഒ അധികൃതരുടെ നിരുത്തരവാദ സമീപനമാണ്‌ കാരണം

രാഷ്ട്രീയ സ്വാധീനത്താല്‍ പെര്‍മിറ്റുകള്‍ വാരികോരി കൊടുത്തു വ്യവസായത്തെ തകര്‍ക്കുകയാണ്

കാഞ്ഞങ്ങാട് / കാസർകോട്: എട്ടുവര്‍ഷമായി എല്ലാമാസവും ഒന്നാം തീയതി കാരുണ്യ യാത്ര നടത്തി രോഗികള്‍ ഉള്‍പ്പെടെ ദുരിതത്തിലായവരെ ചേര്‍ത്തുപിടിക്കുന്ന മൂകാംബിക ബസിൻ്റെ കാരുണ്യ യാത്ര തുടരണോയെന്ന് ആലോചിക്കുകയാണ് ഉടമ കാട്ടൂര്‍ വിദ്യാധരന്‍. ആര്‍.ടി ഉദ്യോഗസ്ഥരുടെ നിരുത്തരവാദ സമീപനത്തില്‍ ആണ് കാരുണ്യ യാത്ര നിര്‍ത്താണ് ഒരുങ്ങുന്നത്.

82 കാരുണ്യ യാത്രകള്‍ നടത്തി 50 ലക്ഷത്തിലേറെ രൂപ ചികിത്സ സഹായം ഉള്‍പ്പെടെ നല്‍കി ബസ് വ്യവസായം ബിസിനസ് എന്നതിനപ്പുറം സമൂഹത്തെ ചേര്‍ത്തുപിടിക്കാന്‍ കൂടി ഉപയോഗപ്പെടുത്തുന്ന വിദ്യാധരന് മനസ് മടുത്തിരിക്കുകയാണ്.

ഒരു മാനദണ്ഡവുമില്ലാതെ രാഷ്ട്രീയ സ്വാധീനത്താല്‍ പെര്‍മിറ്റുകള്‍ വാരികോരി കൊടുത്തു വ്യവസായത്തെ തകര്‍ക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് വിദ്യാധരന്‍ പറയുന്നത്.

കാരുണ്യ യാത്ര നടത്തുന്ന സമയത്ത് പോലും മുന്നിലും പിന്നിലും ബസുകളിട്ട് തങ്ങളുടെ വഴി തടയുകയാണ് ഉദ്യോഗരെന്നാണ് പരാതി. അടുത്തിടെ ചെറുപുഴ, പാണത്തൂര്‍ റൂട്ടില്‍ അനുവദിച്ച ബസിന് തൻ്റെ ബസിൻ്റെ തൊട്ടുമുന്നിലാണ് സമയം നല്‍കിയതെന്ന് വിദ്യാധരന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അടുത്ത കാരുണ്യ യാത്ര നടത്തി ഈ സേവനം അവസാനിപ്പിക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വിദ്യാധരന്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest