Categories
Kerala news

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇ.ഡി നൽകിയിരുന്നു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ്. സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർ​ഗീസിന് ഇ.ഡി നോട്ടീസ് അയച്ചു. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, സമൻസ് ലഭിച്ചിട്ടില്ലെന്നാണ് എം.എം വർ​ഗീസ് പറയുന്നത്. കരുവന്നൂർ കേസിൽ നേരത്തെ മൂന്നുതവണ എം.എം വർ​ഗീസിനെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. പാർട്ടിയുടെ അറിവോട് കൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.

എങ്ങനെയാണ് അക്കൗണ്ടുകൾ ബാങ്കിലെത്തിയതെന്ന് ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചു വരികയാണ്.

കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇ.ഡി നൽകിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ കടുത്ത നടപടികളിലേക്ക് ഇ.ഡി കടക്കുന്നത്. ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് എം.എം വർ‌​ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇ.ഡി ഒരുങ്ങുന്നത്. കേസിൽ കൂടുതൽ നേതാക്കളെ നോട്ടീസ് നൽകി വിളിച്ചു വരുത്തിയേക്കും എന്നാണ് ഇ.ഡി വൃത്തങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest