Categories
articles local news

മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം കളക്ടര്‍ ഡോ. സജിത് ബാബു സ്ഥലം മാറി പോകുമ്പോള്‍; ജില്ലയുടെ വികസനത്തിന്‍റെ നാള്‍വഴികള്‍ ഓര്‍മ്മപ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍

മുഖം മിനുക്കി മനോഹരമാക്കിയ സിവിൽ സ്റ്റേഷൻ് ക്യാമ്പസിന്‍റെ ശിൽപി, സംസ്ഥാനത്തെ ഏറ്റവും വലിയ ഗാന്ധി പ്രതിമയുടെ നിർമാണത്തിന് നേതൃത്വം നൽകിയ കളക്ടർ.

കാസര്‍കോട് ജില്ലയുടെ ടൂറിസം രംഗത്തും സാംസ്ക്കാരിക രംഗങ്ങളിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതിന്‍റെയും കാസര്‍കോട് പാക്കേജില്‍ നൂറുകണക്കിന് പദ്ധതികള്‍ പൂര്‍ത്തിയാക്കാനും തുടക്കം കുറിക്കാനും കഴിഞ്ഞതിന്‍റെയും നിറവിലാണ് കളക്ടര്‍ സ്ഥാനമൊഴിയുന്ന കാസര്‍കോട് ജില്ലാകളക്ടര്‍ ‌ഡോ.ഡി.സജിത് ബാബു.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി കാസർകോട്‌ കളക്ടറായി പ്രവർത്തിച്ചു വരികയായിരുന്ന ഡോ.സജിത് ബാബുവിനെ സിവിൽ സപ്ലൈസ് ഡയറക്ടറായിട്ടാണ് സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. ഇതോടൊപ്പം സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ അഡീഷണൽ ചാർജ് കൂടി നൽകിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം സജിത് ബാബു സ്ഥലം മാറി പോകുമ്പോള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, സാമൂഹിക സുരക്ഷ, സാമ്പത്തിക സുരക്ഷ, ഈ നാലു കാര്യങ്ങളിൽ അടിസ്ഥാനമാക്കി ജില്ലയുടെ വികസനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മൂന്നു വർഷങ്ങൾ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.പേമാരിയും മഹാമാരിയും, ചന്ദനമാഫിയക്കും മയക്കുമരുന്ന് മണൽ മാഫിയക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം, കാസർകോട് ഗവ.മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി എന്നിങ്ങിനെ ജില്ലയുടെ വികസനത്തിന്‍റെ നാള്‍വഴികള്‍ എം. മധുസൂദനന്‍ തന്‍റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, സാമൂഹിക സുരക്ഷ, സാമ്പത്തിക സുരക്ഷ, ഈ നാലു കാര്യങ്ങളിൽ അടിസ്ഥാനമാക്കി കാസര്‍കോടിന്‍റെ വികസനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മൂന്നു വർഷങ്ങൾ. എല്ലാം സർക്കാറിൻ്റെ നയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള നിശ്ചയദാർഢ്യമുള്ള ജനപക്ഷ നിലപാടുകൾ ‘
രാജ്യത്ത് ഭൂജല ശോഷണത്തിൽ റെഡ് സോണിലുള്ള കാസര്‍കോട് താലൂക്കിൽ പോലും ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ സഹായിച്ച ദീർഘവീക്ഷണം.

ഭൂരിപക്ഷം പഞ്ചായത്തുകളിലും ടാങ്കറിൽ കുടിവെള്ളം നൽകേണ്ടി വരാതെ വേനൽ കാലം അതിജീവിച്ച നാളുകൾ. അക്ഷരാർത്ഥത്തിൽ water Warrior . പറഞ്ഞു വരുന്നത് സ്ഥലം മാറി പോകുന്ന കാസറഗോഡ് കളക്ടറെ കുറിച്ച് തന്നെ.

പ്രളയവും മഹാമാരിയും നേരിടുന്നതിന് കാസറഗോഡ് ജില്ലയിൽ ചികിത്സാ സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിൻ്റെയും പ്രതിസന്ധികൾ ഏറെയുണ്ടായിട്ടും ആത്മവിശ്വാസം പകർന്ന് മുന്നിൽ നിന്ന് നയിച്ച ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഐ എ എസ് പടിയിറങ്ങുന്നത് ജനങ്ങളുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങിയാണ്. .

കോവിഡ് ബാധിതരെ മരണമുഖത്ത് നിന്ന് രക്ഷപ്പെടുത്തിയ ടാറ്റാ കോവിഡ് ആശുപത്രി, കാസർകോട് വികസന പാക്കേജിൻ്റെ ഭാഗമായി ഈ കാലയളവിൽ നടപ്പിലാക്കിയ ഇരുന്നൂറോളം വികസനപദ്ധതികൾ,പതിറ്റാണ്ടുകളായി കെട്ടികിടന്ന ഫയലുകൾ തീർപ്പാക്കാൻ Reachout programme, അംഗ പരിമിതർക്ക് ക്ഷേമം ഉറപ്പാക്കാൻ we Deserve project തൊഴിൽ രഹിതർക്ക് സൗജന്യ പഠനത്തിന് ഉന്നതി , വൃക്കരോഗികൾക്ക് ഡയാലിസിസിന് KIDS programme.. കാസർകോട് ഗവ.മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി,താലൂക്ക് ആശുപത്രികളിൽ ഒരുങ്ങുന്ന ഡയാലിസിസ് സെൻ്ററുകൾ, ബേക്കൽ കോട്ട,പള്ളിക്കര ബീച്ച് പരിസരത്ത് വരുത്തിയ സൗന്ദര്യവൽക്കരണം; പൊസഡിഗുംബെ, മഞ്ഞംപൊതിക്കുന്ന് പാണാർകുളം, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച്, ടൗൺ സ്ക്വയർ തുടങ്ങിയ വിനോദ സഞ്ചാര രംഗത്ത് പുതിയ ഡെസ്റ്റിനേഷനുകൾ ‘
പുതിയ ഭൂമി പുതിയ കർഷകർ.

കേരളത്തിൽ ഏറ്റവും കൂടുതൽ തരിശ് നിലം കൃഷിയോഗ്യമാക്കിയ സുഭിക്ഷ കേരളത്തിന്‍റെ വേറിട്ട മാതൃക. കേസുകളിൽ ഉൾപ്പെട്ടും . ഉപേക്ഷിക്കപ്പെട്ടും കെട്ടികിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്ത വിറ്റഴിക്കാൻ രണ്ടു വർഷം മുൻപ് ആരംഭിച്ച പദ്ധതിയിൽ അഞ്ഞൂറോളം വാഹനങ്ങൾ ഇതിനകം ലേലം ചെയ്തു.

കായിക രംഗത്ത് വൻകുതിച്ചു ചാട്ടത്തിന് വഴി ഒരുക്കി. പുതിയ ഇൻഡോർ സ്‌റ്റേഡിയങ്ങൾ, നീന്തൽകുളങ്ങൾ,
റൈഫിൾ ഷൂട്ടിങ്ങ് പരിശീലന കേന്ദ്രം, പുതുവർഷത്തിൽ ഒപ്പരം., സാംസ്കാരിക പരിപാടികൾക്കായി കാസർകോട് തീയേറ്റട്രിക്സ്.

വിദ്യാനഗറിൽ മാനവീയം വീഥി, ചന്ദനമാഫിയക്കും മയക്കുമരുന്ന് മണൽ മാഫിയക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം. കോവിഡ് പ്രതിരോധത്തിന് അധ്യാപകരുടെ പങ്കാളിത്തം മാഷ് പദ്ധതി, .
ബോധവൽക്കരണത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഐ. ഇ. സി കോർഡിനേഷൻ കമ്മിറ്റി,
കോവിഡ് പ്രതിരോധത്തിന് കാസർകോട് മാതൃക, മുഖം മിനുക്കി മനോഹരമാക്കിയ സിവിൽ സ്റ്റേഷൻ് ക്യാമ്പസിന്‍റെ ശിൽപി, സംസ്ഥാനത്തെ ഏറ്റവും വലിയ ഗാന്ധി പ്രതിമയുടെ നിർമാണത്തിന് നേതൃത്വം നൽകിയ കളക്ടർ.

അദാലത്തിലും നേരിട്ടും 3 വർഷത്തിനകം തീർപ്പാക്കിയത് അര ലക്ഷത്തിലേറെ ഫയലുകൾ
ലോക്സഭാ – നിയമസഭാ തദ്ദേശഭരണ തെരഞ്ഞെടുപ്പുകളുടെയും മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പിൻ്റേയും ചിട്ടയായ നേതൃത്വം, ഫീൽഡിൽ പാഞ്ഞെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് 41 തദ്ദേശ സ്ഥാപനങ്ങളിലും ചിരപരിചിതനായ ജില്ലാ കളക്ടറുടെ വേറിട്ട മാതൃക.

പ്രൈമിനിസ്റ്റർ അവാർഡിനുള്ള ഫൈനൽ ചുരുക്കപട്ടികയിൽ ഉൾപ്പെട്ട കാസർകോട് കളക്ടർ; We deserve പദ്ധതിക്ക് National Award ( Gold medal) waterwarrior Award, ‘ജലസംരക്ഷണത്തിനുള്ള ദേശീയ പുരസ്കാരം,
വിശേഷണങ്ങൾ നിരവധി. ഡോ.ഡി.സജിത് ബാബുസാറിനോടൊപ്പം പ്രവർത്തിച്ച ദിനങ്ങൾ അവിസ്മരണീയമാണ്‌. പേമാരിയും മഹാമാരിയും നേരിടാൻ കൂടെ. പുതിയ അനുഭവ പാഠങ്ങൾ നൽകുന്നു.

എന്‍റെ പ്രിയ സഹപാഠികളായ കമ്പല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു ഫസ്റ്റ് ബാച്ച് കൂട്ടായ്മ ജില്ലാ കളക്ടറുമായി സഹകരിച്ച് ചെറുവത്തൂർ കാരിയിലെ ഒരു കുടുംബത്തിന് നിർമിച്ച് നൽകിയ വീടിന്‍റെ താക്കോൽദാന ചടങ്ങ് മറക്കില്ല. അന്ന് കണ്ണീരടക്കാനാവാതെ സംസാരം നിർത്തിയ കളക്ടറുടെ മഹാ മനസ്സിന് മനുഷ്യപറ്റിന് മുന്നിൽ കൂപ്പുകൈ. പുതിയ ദൗത്യങ്ങൾ നിറവേറ്റാൻ കാസർകോട് നൽകിയ അനുഭവങ്ങൾ സാറിന് കരുത്തേകട്ടെ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest