Categories
വാരിസും തുനിവും; രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ബോക്സ് ഓഫിസില്‍ ഏറ്റുമുട്ടിയപ്പോള്‍ ;കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
തമിഴ്നാട്ടില്‍ നിന്നു മാത്രം നേടിയത് 42.5 കോടിയാണ്. രണ്ട് ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ചെറിയ മുന്‍തൂക്കമുള്ളത് അജിത്തിൻ്റെ തുനിവിനാണ്
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
ആരാധകരുടെ ആവേശകരമായ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഇന്നലെ രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്ററില്‍ എത്തിയത്. വിജയ് നായകനായി എത്തിയ വാരിസും അജിത്തിൻ്റെ തുനിവും. 9 വര്‍ഷത്തിന് ശേഷം രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ബോക്സ് ഓഫിസില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കായിരിക്കും എന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ നിരവധിയാണ്.
Also Read
ഇപ്പോള്‍ സിനിമകളുടെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. രണ്ടു ചിത്രങ്ങളും ചേര്‍ന്ന് ബോക്സ് ഓഫിസില്‍ നിന്ന് 50 കോടിയില്‍ അധികം വാരിക്കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ നിന്നു മാത്രം നേടിയത് 42.5 കോടിയാണ്. രണ്ട് ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ചെറിയ മുന്‍തൂക്കമുള്ളത് അജിത്തിൻ്റെ തുനിവിനാണ്.
തമിഴ്നാട്ടിലെ ബോക്സ് ഓഫില്‍ സില് 23 കോടി രൂപയാണ് ആദ്യത്തെ ദിവസം ചിത്രം നേടിയത്. 19.5 കോടിയാണ് വാരിസിൻ്റെ കളക്ഷന്‍ എന്നാണ് ബോക്സ് ഓഫിസ് ട്രാക്കിങ് പോര്‍ട്ടലായ ആന്ധ്ര ബോക്സ് ഓഫിസ് ട്വിറ്ററില്‍ കുറിച്ചത്.
എന്നാല്‍ കേരളത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചത് വാരിസാണ്. കേരളത്തില്‍ നിന്നും നാല് കോടിയാണ് വാരിസ് ആദ്യ ദിനം വാരിയത്. കര്‍ണാടകയില്‍ നിന്നാകട്ടെ 5.65 കോടിയും. അജിത് ചിത്രം തുനിവിൻ്റെ കേരള കലക്ഷന്‍ പുറത്തുവന്നിട്ടില്ല.കേരളത്തില്‍ വാരിസ് 400 സ്ക്രീനുകളിലാണു റിലീസ് ചെയ്തത്. തുനിവ് 250 സ്ക്രീനുകളിലും. ഇരു ചിത്രങ്ങളും ചേര്‍ന്ന് 8 കോടിയിലേറെ രൂപ ആദ്യ ദിന കലക്ഷന്‍ നേടിയെന്നാണു വിലയിരുത്തല്‍.
Sorry, there was a YouTube error.