Categories
entertainment

ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നു; കര്‍ശന നടപടികള്‍ക്കൊരുങ്ങി വിജയ് ചിത്രമായ ലിയോയുടെ അണിയറ പ്രവര്‍ത്തകര്‍

2021ല്‍ മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ലിയോ.

വിജയ് ചിത്രം ലിയോയുടെ ഷൂട്ടിങ്ങ് വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിനുമെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ലൊക്കേഷൻ വീഡിയോകള്‍ തടയുന്നതിനായി പ്രത്യേകം ഒരു ടീമിനെ നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് അണിയറ പ്രവർത്തകരുടെ ഇടപെടല്‍.

സിനിമയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഇന്ത്യ മുഴുവന്‍ വിവിധ ഭാഷകളിള്‍ റിലീസിനൊരുങ്ങുകയാണ്.
കര്‍ശനമായ നടപടികളാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. ഷൂട്ടിങ് സമയങ്ങളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിര്‍ത്തിവച്ചതടക്കമുളള നടപടികളിലേക്ക് വരെ കടന്നിരിക്കുകയാണ്.

നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തില്‍ പ്രധാന വേഷണങ്ങളില്‍ എത്തുന്നുണ്ട്. ഇവര്‍ ടീം അംഗങ്ങളോടൊപ്പം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ ആകാംക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2021ല്‍ മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ലിയോ.

0Shares

Leave a Reply

Your email address will not be published. Required fields are marked *