Categories
Gulf news

പൊ​തു​മാ​പ്പ് കാ​ലാ​വ​ധി ഒ​രു​മാ​സം പി​ന്നി​ട്ടു; രേ​ഖ​ക​ൾ ശ​രി​പ്പെ​ടു​ത്താ​ൻ സ​മ​യ​ക്ര​മം, കുവൈറ്റ് യാത്രാ നിരോധനം രണ്ട് മാസത്തിനിടയില്‍ ഏര്‍പ്പെടുത്തിയത് 16,000 പേര്‍ക്ക്

കേസുകളില്‍ തീര്‍പ്പുണ്ടാവുന്നത് വരെ യാത്രാ നിരോധനം നിലനില്‍ക്കും

കുവൈറ്റ് സിറ്റി: രണ്ട് മാസത്തിനിടയില്‍ സ്വദേശികളും വിദേശികളുമായ 16,000 പേര്‍ക്ക് കുവൈറ്റ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി വെളിപ്പെടുത്തല്‍. നിയമ നടപടികളുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇത്രയേറെ കുവൈറ്റ് പൗരന്മാരെയും വിദേശികളെയും കുവൈറ്റില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

ജനുവരിയില്‍ 6,994 യാത്രാ നിരോധന ഉത്തരവുകളും ഫെബ്രുവരിയില്‍ 9,006 യാത്രാ നിരോധന ഉത്തരവുകളുമാണ് രാജ്യത്തെ കോടതികളും മറ്റ് ജുഡീഷ്യല്‍ സ്ഥാപനങ്ങളും പുറപ്പെടുവിച്ചത്. അതേസമയം, ഈ രണ്ട് മാസത്തിനിടെ നേരത്തേ യാത്രാ നിരോധനം ഉണ്ടായിരുന്ന 8,033 പേര്‍ക്കെതിരായ നിരോധന ഉത്തരവുകള്‍ പിന്‍വലിച്ചതായും അധികൃതര്‍ അറിയിച്ചു.

ബാങ്ക് ചെക്കുകളുമായി ബന്ധപ്പെട്ട കേസുകള്‍, ഇന്‍സ്റ്റാള്‍മെണ്ട് കുടിശ്ശികയുടെ തവണകള്‍ തെറ്റിക്കല്‍, വാടക, വൈദ്യുതി ബില്ലുകള്‍ അടയ്ക്കാതിരിക്കല്‍, കുടുംബ വ്യവഹാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് നിരോധന ഉത്തരവുകള്‍ക്ക് പ്രധാനമായും കാരണമായതെന്ന് കുവൈറ്റ് പത്രമായ അല്‍ ഖബസ് മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പറഞ്ഞു. ഇവര്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പുണ്ടാവുന്നത് വരെ യാത്രാ നിരോധനം നിലനില്‍ക്കും.

രണ്ട് മാസത്തിനിടെ പുറപ്പെടുവിച്ച യാത്രാ നിരോധന ഉത്തരവുകളുടെ എണ്ണത്തില്‍ കുവൈറ്റിലെ ആറ് ഗവര്‍ണറേറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നത് അല്‍ അഹമ്മദി ഗവര്‍ണറേറ്റാണ്. ഇവിടത്തെ 4,321 പേര്‍ക്കാണ് ട്രാവല്‍ ബാന്‍ ഉള്ളത്. ഫര്‍വാനിയ- 3,641, ഹവല്ലി- 2,452, ജഹ്റ- 2,381, ക്യാപിറ്റല്‍- 1,757, മുബാറക് അല്‍ കബീര്‍- 1,096 എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ കണക്കുകള്‍. ജനുവരിയിലെ 620 വിലക്കുകള്‍ ഉള്‍പ്പെടെ രണ്ട് മാസത്തിനിടെ കുടുംബകോടതി പുറപ്പെടുവിച്ച യാത്രാ നിരോധന ഉത്തരവുകളുടെ എണ്ണം 1,211 ആയതായും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്‌തംബര്‍ മുതല്‍, രാജ്യം വിടുന്നതിന് മുമ്പ് എല്ലാ പ്രവാസികളും വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള ബില്ലുകള്‍ അടയ്ക്കണമെന്നും അല്ലാത്തവരെ രാജ്യത്തിന് പുറത്തേക്ക് പോവാന്‍ അനുവദിക്കില്ലെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് കുവൈറ്റ് നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നു. നേരത്തെ, കുവൈറ്റ് വിടുന്നതിന് മുമ്പ് കുടിശ്ശികയുള്ള ട്രാഫിക് പിഴകളെല്ലാം അടച്ചു തീര്‍ക്കണമെന്ന് മാത്രമായിരുന്നു ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest