Categories
entertainment Kerala news

നിലയ്ക്കാത്ത ശബ്‌ദം, ഇതു മടുക്കാത്ത കാഴ്‌ച; സാംസ്‌കാരിക നഗരി ആഘോഷ തിമിർപ്പിൽ തൃശൂർ പൂരം

ശനിയാഴ്‌ച പുലർച്ചെ മൂന്ന് മണിക്കാണ് പ്രസിദ്ധമായ വെടിക്കെട്ട്

തൃശൂർ: ഒരുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൂരത്തിന് കഴിഞ്ഞ ദിവസം തിരിതെളിഞ്ഞു. നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര തുറന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വടക്കുംനാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലൂടെ അകത്തു കയറിയാണ് തെക്കേ നട തുറന്നത്.വെള്ളിയാഴ്‌ച രാവിലെ എഴുമണിയോടെ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാടോടെയാണ് പൂരം തുടങ്ങിയത്.

രാവിലെ 11:30ന് മഠത്തിൽ വരവ്. 12:15നാണ് പാറമേക്കാവ് ഭഗവതിയുടെ പുറപ്പാട് ഉണ്ടായത്. ഉച്ചയ്ക്ക് 02:00 മണിയ്ക്ക് ഇലഞ്ഞിത്തറമേളവും 2:30ന് ശ്രീമൂലസ്ഥാനത്തെ മേളവും.

വൈകീട്ട് 05:30നാണ് കുടമാറ്റം ആരംഭിക്കുക. 11 മണിക്ക് പാറമേക്കാവ് പഞ്ചവാദ്യം പൂരപ്രേമികൾക്ക് നാദ വിസ്മയമൊരുക്കും. ശനിയാഴ്‌ച പുലർച്ചെ മൂന്ന് മണിക്കാണ് പ്രസിദ്ധമായ തൃശൂർ പൂരം വെടിക്കെട്ട് നടക്കുക.

ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥനിലെ ഇലഞ്ഞി ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലാണ് പ്രശസ്തമായ ഇലഞ്ഞിത്തറ മേളം 50 ഓളം കലാകാരന്മാരാണ് ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുക്കുക. അഞ്ചിന് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോർപ്പറേഷന് മുന്നിലെ രാജാവിന്‍റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളുമ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest