Categories
news

‘കഴിവുറ്റ പ്രധാനമന്ത്രിയുടെ കുറവ് രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്’; മന്‍മോഹന്‍ സിംഗിന് പിറന്നാളാശംസകളുമായി രാഹുല്‍ ഗാന്ധി

അര്‍പ്പണബോധമുള്ള നേതാവിന്‍റെ ലക്ഷ്യം സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മോശമായ തിന്മകളെ ഉന്മൂലനം ചെയ്യുകയെന്നതാണ്.

രാജ്യത്ത് കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പിറന്നാളാംശസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു രാഹുലിന്‍റെ ഈ പരാമര്‍ശം. മന്‍മോഹന്‍ സിംഗിനെപ്പോലെ ആഴമുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യയില്‍ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്‍റെ സത്യസന്ധതയും അര്‍പ്പണബോധവും, എല്ലാവര്‍ക്കും പ്രചോദനമാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു.

ഓരോ ഇന്ത്യക്കാരന്‍റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളാണ് മന്‍മോഹന്‍സിംഗ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു. അര്‍പ്പണബോധമുള്ള നേതാവിന്‍റെ ലക്ഷ്യം സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മോശമായ തിന്മകളെ ഉന്മൂലനം ചെയ്യുകയെന്നതാണ്. അത്തരം തിന്മകളെ രാജ്യത്ത് നിന്ന് മായ്ച്ചുകളയുക എന്നതാണ് നേതാവിന്‍റെ പ്രധാനലക്ഷ്യം.

ഓരോ ഇന്ത്യന്‍ പൗരന്‍റെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്‍റെ അര്‍പ്പണബോധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേരുന്നു- കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തു. ഇതോടൊപ്പം മന്‍മോഹന്‍ സിംഗിന്‍റെ നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest