Categories
education Kerala news

കേരളത്തിൽ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.95% വിജയം; 77 സ്‌കൂളുകൾക്ക് 100 ശതമാനം

വിഎച്ച്എസ്ഇയിൽ 75.30% വിജയം. 77 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം. സേ പരീക്ഷകൾ ജൂൺ 21 മുതൽ. സയൻസിൽ 87.31 ശതമാനമാണ് വിജയം

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95% വിജയം. കഴിഞ്ഞവർഷം 83.87%. വിജയശതമാനത്തിലെ കുറവ് 0.92%. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 312005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

വിഎച്ച്എസ്ഇയിൽ 75.30% വിജയം. 77 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം. സേ പരീക്ഷകൾ ജൂൺ 21 മുതൽ. സയൻസിൽ 87.31 ശതമാനമാണ് വിജയം, ഹ്യുമാനിറ്റിസ്- 71.93%, കൊമേഴ്‌സ്- 82.75%

വൈകിട്ട് 4 മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest