Categories
local news

കര്‍ണാടക സര്‍ക്കാറിന്‍റെ അന്തര്‍ സംസ്ഥാന യാത്രാ നിയന്ത്രണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്

കേ​ര​ള​ത്തി​ല്‍​ നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര്‍ജി​ക​ള്‍ നേരത്തെ കേരള ഹൈ​കോ​ട​തി ത​ള്ളിയിരുന്നു.

കര്‍ണാടക സര്‍ക്കാറിന്‍റെ അന്തര്‍ സംസ്ഥാന യാത്രാ നി​യ​ന്ത്ര​ണത്തിനെതിരെ ഹര്‍ജിയുമായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്.ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ എം.എല്‍.എ ഹര്‍ജി നല്‍കി. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഫലം വേണമെന്ന നിബന്ധന റദ്ദാക്കണം. കേരളത്തില്‍ നിന്നുള്ള ‍യാത്ര സുഗമമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേ​ര​ള​ത്തി​ല്‍​ നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര്‍ജി​ക​ള്‍ നേരത്തെ കേരള ഹൈ​കോ​ട​തി ത​ള്ളിയിരുന്നു. അ​തി​ര്‍​ത്തി​ക​ട​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്കും മ​റ്റും പോ​കാ​ന്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ര​ട​ക്കം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രിന്‍റ ജൂ​ലൈ 31ലെ ​ഉ​ത്ത​ര​വി​നെ​തി​രെ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ, പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​ആ​ര്‍. ജ​യാ​ന​ന്ദ എ​ന്നി​വ​രാണ് കോടതിയെ സമീപിച്ചിരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest