Categories
Kerala news

കേരള ഹൈ കോടതിയിൽ ജോലി നേടാം; 30,000 രൂപ വരെ ശമ്പളമായി ലഭിക്കും, ഉദ്യോഗത്തിന് ഇപ്പോൾ അപേക്ഷിക്കാം

ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്‌ത്‌ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്

തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ വീണ്ടും ഒഴിവുകൾ. റിസർച്ച് അസിസ്റ്റണ്ട് തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 32 ഒഴിവുകളാണ് ഉള്ളത്. നിയമത്തിൽ ബിരുദമാണ് യോഗ്യത. അവസാന വർഷ വിദ്യാർത്ഥികളേയും പരിഗണിക്കും. നിയമത്തില്‍ പി.ജിയും, ഡോക്ടറേറ്റുമുള്ളവര്‍ക്ക് അഞ്ചുശതമാനം വെയിറ്റേജ് ഉണ്ട്.

28 വയസാണ് ഉയർന്ന പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 1996 മേയ് 30നും 2002 മേയ് 29നും മധ്യേ ജനിച്ചവരായിരിക്കണം. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്‌ത്‌ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മെയ് 29 വരെയാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുപ്പെടുന്നവർക്ക് പ്രതിമാസ ഓണറേറിയമായി 30,000 രൂപ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് -https://hckrecruitment.keralacourts.in. ഫോൺ- 0484 2562235

ട്യൂട്ടര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാം

വയനാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്ത് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ട്യൂട്ടര്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളിലാണ് ട്യൂഷന്‍ നല്‍കേണ്ടത്. ഹൈസ്‌കൂള്‍ വിഭാഗം അപേക്ഷകര്‍ ബി.എഡും യു.പി വിഭാഗം അപേക്ഷകര്‍ ടി.ടി.സി അല്ലെങ്കില്‍ ഡി.എല്‍.എഡ് പാസായിരിക്കണം.

താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി മെയ് 16നകം പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ scdokalpettablock@gmail.com ല്‍ ലഭിക്കും. ഫോണ്‍:04936-208099, 8547630163.

തലസ്ഥാനത്ത് സെക്യൂരിറ്റി / നൈറ്റ് ഗാര്‍ഡ് താല്‍ക്കാലിക ഒഴിവ്

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി / നെറ്റ് ഗാര്‍ഡ് തസ്‌തികയിലേക്ക് താത്കാലിക ഒഴിവ്. രണ്ട് ഒഴിവുകളാണ് ഉള്ളത്. ഓപ്പണ്‍, ഇ / റ്റി / ബി വിഭാഗങ്ങളിലാണ് ഒഴിവുകൾ.വനിതകൾക്കാണ് അപേക്ഷിക്കാനാകുക. ഏഴാം ക്ലാസ് ആണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 18നും 41നും ഇടയിലാണ് പ്രായപരിധി. ‌

വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയിമെണ്ട് എക്‌സ്‌ചേഞ്ചുകളില്‍ മേയ് 13ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല എംപ്ലോയിമെണ്ട് ഓഫീസര്‍ അറിയിച്ചു. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ സംവരണ ഇതര വിഭാഗക്കാരേയും പരിഗണിക്കും. പ്രതിമാസം 12,000 രൂപയാണ് ശമ്പളം.

ജൂനിയർ റിസർച് ഫെലോ ഒഴിവ്

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോ ടെക്നോളജിയിൽ ജൂനിയർ റിസർച് ഫെലോ ഒഴിവ്. ഒരു ഒഴിവാണ് ഉള്ളത്. താൽക്കാലിക നിയമനമാണ്. മേയ് 15വരെ ഓൺലൈനായി അപേക്ഷിക്കാം. ലൈഫ് സയൻസസിൻ്റെ ഏതെങ്കിലും ബ്രാഞ്ചിൽ പി.ജിയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 26 വയസ്. 20,000+8% എച്ച്ആർഎ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്. www.rgcb.res.in

0Shares

Leave a Reply

Your email address will not be published. Required fields are marked *