Categories
education local news

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ; നടന്നത് 95ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങൾ

നഗരസഭയുടെ വിവിധ വികസന പദ്ധതികളിലൂടെ സ്‌കൂളുകള്‍ക്ക് ലാബുകളും പുതിയ കെട്ടിടങ്ങളും ഒരുക്കുന്ന പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്.

കാസർകോട്: വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭ. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്്കൂളിലെത്തിയ വിദ്യാര്‍ഥികളെ കാത്തിരുന്നത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിദ്യാലയങ്ങളായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ മാത്രം 95ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്.

വിദ്യാലയ വികസന പ്രവര്‍ത്തനങ്ങളും ഒപ്പം സംസ്ഥാന സര്‍ക്കാറിൻ്റെ പൊതു വിദ്യാലയ വികസന ഫണ്ടും ചേര്‍ത്താണ് കാഞ്ഞങ്ങാട് നഗരസഭയിലെ വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളായി മാറ്റിയത്. ഇതോടൊപ്പം നഗരസഭയുടെ വിവിധ വികസന പദ്ധതികളിലൂടെ സ്‌കൂളുകള്‍ക്ക് ലാബുകളും പുതിയ കെട്ടിടങ്ങളും ഒരുക്കുന്ന പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്.

വിദ്യാലയങ്ങള്‍ക്കും അസംബ്ലി ഹാളുകളിലേക്കും ഫര്‍ണിച്ചറുകള്‍, ഹയര്‍ സെക്കണ്ടറി, ഹൈസ്‌ക്കൂള്‍ എന്നിവയ്ക്ക് നാപ്കിന്‍ ഇന്‍സിനേറ്ററുകള്‍, സാംസ്‌ക്കാരിക നിലയങ്ങള്‍ക്ക് ടെലിവിഷന്‍, എല്‍.സി.ഡി പ്രൊജക്ടറുകള്‍, പുസ്തക അലമാരകള്‍ എന്നിവ നല്‍കുന്നതിനും നഗരസഭ പ്രാധാന്യം നല്‍കി. മികച്ച ക്ലാസ്സ് മുറികളും വൃത്തിയുള്ള അടുക്കളയും എല്ലാ വിദ്യാലയങ്ങളിലും ഒരുങ്ങുകയാണ്.

കൂടാതെ സര്‍ക്കാറിൻ്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2 കോടി രൂപ ചെലവിട്ട് അരയി ജി.യു.പി സ്‌കൂളും, മേലാംങ്കോട്ട് ജി.യു പി സ്‌കൂളും നവീകരിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest