Categories
news

യു.എസ് ആസ്ഥാനമായുള്ള എൻ.ജി.ഒയുടെ പരാതി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൂജാരി അറസ്റ്റിൽ

എൻ.സി.എം.ഇ.സിയുടെ പരാതിയെത്തുടർന്ന് തിരുപ്പൂർ പൊലീസ് പ്രതിയുടെ ഐ.പി വിലാസവും ഫോൺ നമ്പറും ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത് പുരോഹിതൻ അറസ്റ്റിൽ. തിരുപ്പൂർ ജില്ലയിലെ ക്ഷേത്ര പൂജാരി വി.വൈത്യനാഥനാണ്(50) അറസ്റ്റിലായത്. ഇയാൾ ഫെയ്‌സ്ബുക്കിൽ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം അപ്ലോഡ് ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോസ്‌കോ) 2012, ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമം 2000 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

യു.എസ് ആസ്ഥാനമായുള്ള എൻ.ജി.ഒയായ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻ.സി.എം.ഇ.സി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എൻ.സി.എം.ഇ.സി ഉള്ളടക്കം കണ്ടെത്തി ഇന്ത്യൻ അധികൃതരെ അറിയിച്ചു.

എൻ.സി.എം.ഇ.സിയുടെ പരാതിയെത്തുടർന്ന് തിരുപ്പൂർ പൊലീസ് പ്രതിയുടെ ഐ.പി വിലാസവും ഫോൺ നമ്പറും ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തത്. പോക്‌സോ ഉൾപ്പെടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest