Trending News
കെ. സുധാകരൻ കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കരുത്തുറ്റ മുഖം. കേരള രാഷ്ട്രീയത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവ്. പ്രവർത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വർഗ്ഗീയ ഫാസിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി. എതിരാളികൾ പോലും സമ്മതിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ് .
Also Read
പ്രവർത്തകരാണ് എന്‍റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയും, പ്രവർത്തകർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന കേരളത്തിലെ അപൂർവ്വം നേതാക്കൻമാരിൽ ഒരാൾ, പ്രഭാഷണങ്ങളിലൂടെയും, പ്രവൃത്തികളിലൂടെയും സി .പി .എമ്മിന്‍റെ രാഷ്ട്രീയ കൊലപാതങ്ങൾക്കെതിരെയും, അനീതികൾക്കെതിരെയും സാഗര ഗർജ്ജനമായി, കോൺഗ്രസ്സിന്‍റെ ക്ഷോഭിക്കുന്ന നാവായി വർത്തമാന കാലഘട്ടത്തെ നിരന്തരം ഉണർത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന്‍റെ നിത്യസാന്നിധ്യമാണ് കെ.സുധാകരൻ .
കണ്ണൂർ ജില്ലയിലെ , എടക്കാട് വില്ലേജിലെ കീഴുന്ന ദേശത്ത് നടാൽ എന്ന ഗ്രാമത്തിൽ വയക്കര രാമുണ്ണി മേസ്ത്രിയുടേയും കുംബ കുടി മാധവിയുടേയും മകനായി 1948 ജൂൺ 7ന് ജനിച്ചു. എം.എ എൽ.എൽ.ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര -ബിരുദം, പിന്നീട് നിയമബിരുദവും നേടി.
കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വിന്‍റെ സജീവ പ്രവർത്തകനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ കെ. സുധാകരൻ 1967-1970 കാലഘട്ടത്തിൽ കെ.എസ്.യു (ഒ) വിഭാഗത്തിന്‍റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡൻറായിരുന്നു.
1971-1972-ൽ കെ.എസ്.യു(ഒ) വിഭാഗത്തിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി.
1973-1975-ൽ നാഷണൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ (എൻ.എസ്.(ഒ)) സംസ്ഥാന പ്രസിഡൻ്റ്,
1976-1977-ൽ യൂത്ത് കോൺഗ്രസ്(ഒ) വിഭാഗം സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1969-ൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസിന്‍റെ കൂടെ നിലയുറപ്പിച്ചു.
1978-ൽ സംഘടനാ കോൺഗ്രസിൽ നിന്ന് രാജി വെച്ച് ജനതാ പാർട്ടിയിൽ ചേർന്നു.
1978 മുതൽ 1981 വരെ ജനതാ പാർട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡൻ്റ്.
1981-1984 കാലഘട്ടത്തിൽ ജനതാ പാർട്ടി(ജി) വിഭാഗത്തിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
1984-ൽ കോൺഗ്രസിൽ തിരിച്ചെത്തി.കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായാണ് കോൺഗ്രസിനകത്ത് കെ.സുധാകരൻ തേരോട്ടം ആരംഭിക്കുന്നത്.
1984 മുതൽ 1991 വരെ കെ.പി.സി.സിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1991 ൽ അവസാനമായി നടന്ന കോൺഗ്രസിന്‍റെ സംഘടന തിരഞ്ഞെടുപ്പിൽ മൽസരിച്ച് കണ്ണൂർ ഡി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
1991 മുതൽ 2001 വരെ കണ്ണൂർ ഡി.സി.സി പ്രസിഡൻ്റായിരുന്നു. കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ സി.പിഎമ്മിനെ പോലും അമ്പരപ്പിക്കുന്ന രീതിയിൽ കേഡർ സ്വഭാവത്തിലേക്ക് കൊണ്ട് വരുന്നതിൽ തുടക്കംമിട്ടത് കെ.സുധാകരൻ ഡി.സി.സി പ്രസിഡൻറ് ആയിരുന്ന വേളയിലാണ്.
1991-2001 കാലഘട്ടത്തിൽ യു.ഡി.എഫിന്‍റെ കണ്ണൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചു.
2018-2021 കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറായി പ്രവർത്തിച്ചു വരുന്നു
Sorry, there was a YouTube error.