Categories
education local news

യുവത കലാ കായിക വേദിയുടെ നേതൃത്വത്തിൽ മിഷൻ സെവൻസ് ഫുട്‌ബോൾ പരിശീലന ക്യാമ്പിന് കാഞ്ഞങ്ങാട് തുടക്കമായി

ക്യാമ്പിൽ പങ്കടുക്കാൻ പ്രായ പരിധിയില്ല. ഫുട്‌ബോളിനോട് തലപര്യമുള്ള ആർക്കും പങ്കടുക്കാം. വിവിധ പ്രായക്കാരെ വിവിധ ടീമുകളാക്കി പരിശീലനം നൽകും.

കാഞ്ഞങ്ങാട്: യുവത കലാ കായിക വേദിയുടെ നേതൃത്വത്തിൽ മിഷൻ സെവൻസ് ഫുട്‌ബോൾ പരിശീലന ക്യാമ്പിന് തുടക്കമായി. കാഞ്ഞങ്ങാട് മുനിസിപ്പലിറ്റി 22 വാർഡ് ബി.സി റോഡ്, ക്യാമ്പിൻ്റെ ഉദ്‌ഘാടനം വാർഡ് കൗൺസിലർ എൻ.വി രാജൻ നിർവഹിച്ചു. 60 ദിവസം നീണ്ടുനിൽക്കുന്നതാണ് ക്യാമ്പ്.

8 വയസ്സ് പ്രായമായാൽ കുട്ടികളെ ഫുട്‌ബോൾ പരിശീലിപ്പിച്ച് ഭാവി താരങ്ങളാക്കിയെടുക്കുകയാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. ക്യാമ്പിൽ പങ്കടുക്കാൻ പ്രായ പരിധിയില്ല. ഫുട്‌ബോളിനോട് തലപര്യമുള്ള ആർക്കും പങ്കടുക്കാം. വിവിധ പ്രായക്കാരെ വിവിധ ടീമുകളാക്കി പരിശീലനം നൽകും. രാവിലെ 6 മുതൽ 8 വരെയാണ് നിലവിൽ പരിശീലനം നൽകുന്നത്. സ്കൂൾ അവധിയായതിനാൽ കൂടുതൽ സമയം ക്യാമ്പിൽ ചെലവഴിക്കുന്ന കുട്ടികളുമുണ്ട്.

റിട്ടയഡ് സബ് ഇൻസ്‌പെക്ടറും ഫുട്‌ബോൾ പരിശീലകനുമായ മോഹനനാണ് ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ക്ലബ് ഭാരവാഹികളായ സെക്രട്ടറി ദിലീഷ് കുമാർ, വൈസ് പ്രസിഡൻ്റ് ഹരീഷ്, ട്രഷറർ ശ്രീരാഗ് തുടങ്ങിയവർ ഉദ്‌ഘാടന പരിപാടിക്ക് നേതൃത്വം നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest