Categories
education Kerala news trending

സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങൾ; ആയിഷുമ്മ തെളിയിച്ച അക്ഷരദീപം തീജ്വാലയായി പടർന്നു: മന്ത്രി വി.ശിവൻകുട്ടി

കേരളത്തിൻ്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു

സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങളെന്ന് മന്ത്രി വി.ശിവൻകുട്ടി. 1991 ഏപ്രിൽ 18നായിരുന്നു സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത്. മലപ്പുറം കാവനൂരിലെ ചേലക്കോടൻ ആയിഷുമ്മ കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ തെളിയിച്ച അക്ഷരദീപം പിന്നീട് അറിവിൻ്റെ തീജ്വാലയായി പടർന്നുവെന്നും മന്ത്രി കുറിച്ചു.

കേരളത്തിൻ്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആ മുഹൂർത്തം എന്നും അദ്ദേഹം പറഞ്ഞു.

ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ ബില്ല്, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം, കുടുംബശ്രീ അങ്ങനെ എത്രയെത്ര ഇടപെടലുകളാണ് കേരളത്തിൽ ഇടതുപക്ഷം നടത്തിയിട്ടുള്ളത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

1991 ഏപ്രിൽ 18നായിരുന്നു സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത്. മലപ്പുറം കാവനൂരിലെ ചേലക്കോടൻ ആയിഷുമ്മ കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ തെളിയിച്ച അക്ഷരദീപം പിന്നീട് അറിവിൻ്റെ തീജ്വാലയായി പടർന്നു. കേരളത്തിൻ്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആ മുഹൂർത്തം. ഭൂപരിഷ്കരണം,വിദ്യാഭ്യാസ ബില്ല്, സാക്ഷരതാ പ്രസ്ഥാനം,ജനകീയാസൂത്രണം, കുടുംബശ്രീ അങ്ങനെ എത്രയെത്ര ഇടപെടലുകളാണ് കേരളത്തിൽ ഇടതുപക്ഷം നടത്തിയിട്ടുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest