Categories
ആവശ്യകാലത്ത് മുസ്‌ലിംങ്ങൾ ചങ്കിലെ ജീവൻ, കയ്യിലിരിപ്പുകൊണ്ട് പരാജയം രുചിച്ചപ്പോൾ മഹാ മോശക്കാരും, ആട്ടിൻ തോലിട്ട ചെന്നായ എന്ന പ്രയോഗം നന്നായി ചേരുന്നത് വിഷം തുപ്പുന്ന പി.സി ജോര്‍ജിന്; ഭരണകൂടം കണ്ണടക്കുമ്പോഴും അറിയണം ഈ ഇരട്ടത്താപ്പ്
Trending News


ചാനൽ ആർ.ബി
സ്പെഷ്യൽ റിപ്പോർട്ട്
Also Read
കോട്ടയം: മുസ്ലിംങ്ങൾക്കെതിരേ വിഷം തുപ്പി വീണ്ടും രംഗത്തുവന്ന പി.സി ജോര്‍ജ് മതേതര കേരളത്തെ വെല്ലുവിളിക്കുകയാണ്. മുസ്‌ലിംങ്ങൾ ചങ്കിലെ ജീവനാണ് എന്ന് പറഞ്ഞിരുന്ന പി.സി ജോർജിന് ഇന്ന് ഒരു വിഭാഗത്തെ തള്ളിപറയാൻ കഴിയുന്നത്. ന്യൂനപക്ഷ വർഗീയത ആരോപിക്കപ്പെടുന്ന എസ്.ഡി.പി.ഐ പോലുള്ള രാഷ്ട്രീയ പാർട്ടിയുമായി കൂട്ടുകൂടി വിജയിച്ചപ്പോഴും പി.സിക്ക് ചങ്കിലെ ജീവനായിരുന്നു. എന്നാൽ കയ്യിലിരിപ്പ് കാരണം ജനം കൈയ്യൊഴിഞ്ഞപ്പോൾ പി.സി പാരായജയപെട്ടു. ഇതിന് ശേഷമാണ് കടുത്ത മുസ്ലിം വിരുദ്ധത പറയാൻ മുൻ പൂഞ്ഞാർ എം.എൽ.എ പി സി ജോർജ് തുടക്കമിട്ടത്. ചീഞ്ഞ രാഷ്ട്രീയത്തിലെ നിലനില്‍പ്പിനായുള്ള വില കുറഞ്ഞ നാടകമാണ് പി.സി ഇപ്പോൾ തുടരുന്നത്.
പറഞ്ഞവാക്കിന് സ്ഥിരതയില്ലാതെയും നിലപാടുകളില്‍ വെള്ളം ചേര്‍ത്തും അധികകാലം അധികാരത്തിൽ തുടരാനായില്ല. കഴിഞ്ഞ തവണയാണ് തെരഞ്ഞടുപ്പിൽ പൂഞ്ഞാറിലെ പുലിയായിരുന്ന പി.സി ജോര്‍ജിന് കാലിടറിയത്. ഒമ്പത് തവണയാണ് പൂഞ്ഞാര്‍ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം എം.എല്‍.എയായത്. എന്നാല്‍ കഴിഞ്ഞ തോല്‍വിയോടെ എം.എല്‍.എ സ്ഥാനം മാത്രമല്ല അദ്ദേഹത്തിന് നഷ്ടമായത്. മുന്നണി പ്രവേശനവും മുടങ്ങി. ഇതോടെ ജോർജ് മുന്നണികൾക്ക് വേണ്ടാതാകുകയും ഒറ്റപ്പെടുകയും ചെയ്തു. വാർത്തകളിൽ നിറഞ്ഞുനിൽക്കാനും ബി.ജെ.പിയുമായി അടുപ്പം സ്ഥാപിച്ച് സ്ഥാനം നേടാനും ജോര്‍ജ് മുസ്ലിംങ്ങൾക്കെതിരേ നിരന്തരം വിഷം തുപ്പുകയാണ്.
ആർ എസ് എസ് കേന്ദ്രങ്ങളിൽ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം വിളമ്പുന്ന യോഗി, സ്വാധി ഋതംബര, പ്രജ്ഞാ സിംഗുമാരെ മാതൃകയാക്കി ഇരിപ്പിടം ഉറപ്പാക്കാനാണ് ജോർജ് ശ്രമിക്കുന്നത്. അതുമാത്രമാണ് ഈ ആയുസ്സിൽ പി.സിക്ക് മുമ്പിലുള്ള വൃത്തികെട്ട അവസാന അടവും.
ജോര്‍ജിൻ്റെ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ കഴിഞ്ഞ ദിവസമാണ് പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്.

നേരത്തെ പോപ്പുലര്‍ ഫ്രണ്ട് വേദികളില്‍ അവരെ പുകഴ്ത്തി സംസാരിച്ച ജോര്‍ജ് തിരഞ്ഞെടുപ്പു തോല്‍വിയോടെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ തിരിഞ്ഞു. ലൗ ജിഹാദ് പരാമര്‍ശമടക്കമുള്ള ആരോപണങ്ങളും ജോര്‍ജ് നടത്തി. ആര്‍ക്കെതിരേ എന്തുപറഞ്ഞാലും ആരും നിയമനടപടി സ്വീകരിക്കുകയോ ആരോപണങ്ങളെ മുഖവിലക്കെടുക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് ജോർജിന് വർഗീയ വിദ്വേഷം സിരയിൽ കൊണ്ടുനടക്കാൻ ഊർജ്ജം നൽകുന്നത്. നീണ്ടകാലം പൂഞ്ഞാറിലെ ജനങ്ങൾ ജോര്‍ജിനെ കൈവിട്ടിരുന്നില്ല. ആ ആത്മവിശ്വാസമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടപുഴകി വീണത്. അതിനുകാരണം മുസ്ലിം വോട്ടുകള്‍ നഷ്ടമായതുകൊണ്ടാണെന്നദ്ദേഹം ആരോപിച്ചിരുന്നു.
1980ലായിരുന്നു ആദ്യം പൂഞ്ഞാറില്‍ നിന്ന് ജോര്‍ജ് എം.എല്‍.എയായത്. അന്ന് കേരള കോണ്‍ഗ്രസില്‍ പി.ജെ ജോസഫ് ഗ്രൂപ്പിലായിരുന്നു. പിന്നീട് പലര്‍ക്കൊപ്പവും കൂട്ടുകൂടി. മുന്നണികള്‍ മാറിമറിഞ്ഞു. തന്നേക്കാള്‍ വലിപ്പത്തിലുള്ള നാവുകൊണ്ടു പലരോടും പലതു പറഞ്ഞു. രാഷ്ട്രീയത്തില്‍ പല വിവാദങ്ങളുമുണ്ടാക്കി കൊണ്ട് ആളുകളെ അധിക്ഷേപിക്കുന്നതിൽ പി.സി മിടുക്ക് കാട്ടി സമൂഹത്തിൽ അധപതിച്ചു കൊണ്ടിരിക്കുകയാണ്.
2011 ഒക്ടോബര്‍ 27ന് പത്തനാപുരത്ത് യു.ഡി.എഫ് പൊതുയോഗത്തില്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലനെ ജാതി പറഞ്ഞു അധിക്ഷേപിച്ചതിൻ്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദ പ്രസംഗം നടത്തിയതും ഏറെ വിവാദമായിരുന്നു.
ഈശോ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പി.സി.ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ആ പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകനായ നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ജോര്‍ജ് പറഞ്ഞതും ഏറെ വിവാദമായി. അങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ക്ക് തിരികൊളുത്തിആളിക്കത്തിക്കാൻ നോക്കി അദ്ദേഹം. പക്ഷെ, മതേതര കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ എല്ലാം വെള്ളമൊഴിച്ചപോലെ കെടുത്തുകയായിരുന്നു.

1977ലെ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വള്ളിക്കാട്ടുകുഴിയിൽ പ്രൊഫസർ. വി.ജെ ജോസഫിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിനൊടുവിലാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്ന് പാര്‍ട്ടി ലീഡര്‍ സ്ഥാനം വഹിച്ചു. 2004 മെയ് 31 വരെ ജോസഫ് ഗ്രൂപ്പിലായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും ചാടിയാണ് കേരള കോണ്‍ഗ്രസ് (സെക്യുലര്‍) രൂപീകരിച്ചത്. ആ സമയത്ത് പി.സി. ജോര്‍ജ് എല്‍.ഡി.എഫില്‍ അംഗമായിരുന്നു.
സെക്യുലര്‍ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് യു.ഡി.എഫ്.അംഗമായി. 2016-ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എല്ലാ മുന്നണികളെയും പിന്തള്ളി വിജയിച്ചു. 2017-ല്‍ അദ്ദേഹം കേരള ജനപക്ഷം എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. 2021ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2011ലെ യു.ഡി.എഫ് സര്‍ക്കാരില്‍ 2015 ഏപ്രില്‍ എട്ട് വരെ ക്യാബിനറ്റ് പദവിയോടുകൂടി പി.സി ജോർജ് ചീഫ് വിപ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Sorry, there was a YouTube error.