Categories
articles news

ട്രെയിൻ എത്താൻ വൈകിയോ? ആശങ്ക വേണ്ട, യാത്രയിൽ സൗജന്യ ഭക്ഷണം ലഭിക്കും; എങ്ങിനെയെന്ന് അറിയാം

എത്തിച്ചേരുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നതെങ്കിൽ ആണ് സാധാരണയായി അതിനെ ‘ട്രെയിൻ ലേറ്റ്’ സിറ്റുവേഷന്‍ എന്നു പറയുന്നത്.

ട്രെയിൻ വൈകിയാൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ നിങ്ങൾക്ക് സൗജന്യമായി ചില സേവനങ്ങള്‍ നല്കുന്നു. അവ ഏതൊക്കെയാണെന്നും എങ്ങനെ ലഭ്യമാകുമെന്നും നോക്കാം. ‘ട്രെയിൻ ലേറ്റ്’ സിറ്റുവേഷന്‍ പല കാരണങ്ങളാലും ട്രെയിന്‍ വൈകിയോടുന്നു. കാലാവസ്ഥയിലെ മാറ്റം മുതല്‍സിഗ്നതല്‍ തകരാറും റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളുമൊക്കെ ട്രെയിന്‍ വൈകിയോടുന്നതിന് കാരണമാകാറുണ്ട്.

ട്രെയിൻ എത്തിച്ചേരുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നതെങ്കിൽ ആണ് സാധാരണയായി അതിനെ ‘ട്രെയിൻ ലേറ്റ്’ സിറ്റുവേഷന്‍ എന്നു പറയുന്നത്. നിങ്ങളുടെ ട്രെയിന്‍ വൈകിയോടുകയാണെങ്കില്‍ ഐ.ആര്‍.സി.ടി.സി സൗജന്യ ഭക്ഷണം നല്കുന്നു. അതായത്, ഷെഡ്യൂള്‍ ചെയ്ത സമയത്തിനു പിന്നിലായാണ് നിങ്ങള്‍ക്ക് യാത്ര പോകേണ്ട ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നതെങ്കില്‍ ഐ.ആര്‍.സി.ടി.സി നിങ്ങൾക്ക് ഭക്ഷണവും ഒരു ശീതളപാനീയവും വാഗ്ദാനം ചെയ്യുന്നു. ഇത് തികച്ചും സൗജന്യമായാണ് കോര്‍പ്പറേഷന്‍ നല്കുന്നത്.

ഐ.ആര്‍.സി.ടി.സിയുടെ കാറ്ററിംഗ് പോളിസി പ്രകാരം യാത്രക്കാർക്ക് പ്രഭാതഭക്ഷണവും ലഘുഭക്ഷണവും നൽകുന്നു. ആര്‍ക്കൊക്കെ ലഭിക്കും? – ട്രെയിന്‍ വൈകിയോടുന്ന കാരണത്താല്‍ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും അല്ല യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണത്തിനുള്ള അവകാശം നല്‍കിയിരിക്കുന്നത്. മറിച്ച്, ഐ.ആര്‍.സി.ടി.സി പോളിസി അനുസരിച്ച് രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയോടുന്ന ശതാബ്ദി, രാജധാനി, തുരന്തോ എന്നിവ ഉൾപ്പെടുന്ന എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർക്ക് ആണ് ഈ സൗകര്യം ലഭിക്കുക.

രാവിലെ അല്ലെങ്കില്‍ വൈകുന്നേരത്തെ ലഘുഭക്ഷണമായി നിങ്ങൾക്ക് നാല് ബ്രെഡ് കഷ്ണങ്ങൾ (വൈറ്റ് അല്ലെങ്കില്‍ ബ്രൗണ്‍ ബ്രെഡ്, 1 ബട്ടർ ചിപ്ലെറ്റ് (8-10 ഗ്രാം), എന്നിവയും കുടിക്കുവാനായി ടെട്രാ പാക്കിൽ 200 മില്ലി ഫ്രൂട്ട് ഡ്രിങ്ക് അല്ലെങ്കില്‍ ചായയോ കാപ്പിയോ തിരഞ്ഞെടുക്കാം. പഞ്ചസാരയും ഷുഗര്‍ ഫ്രീ സാഷെകളും (7ഗ്രാം) ഒരു മില്‍ക്ക് ക്രീം സാഷെയും (5ഗ്രാം) ഇതിനൊപ്പം ലഭിക്കും.

ഉച്ചഭക്ഷണം/അത്താഴം രണ്ട് ഡൈനിംഗ് ഓപ്ഷനുകൾ ലഭ്യമാണ്. ആദ്യ ഓപ്ഷനിൽ, നിങ്ങൾക്ക് 200 ഗ്രാം അരി, നിങ്ങൾ തിരഞ്ഞെടുക്കുന്നതുപോലെ 100 ഗ്രാം മഞ്ഞ ദാൽ അല്ലെങ്കിൽ രാജ്മ ചോലെ, 15 ഗ്രാം അച്ചാർ സാഷെ എന്നിവ ലഭിക്കും. രണ്ടാമത്തെ ഡൈനിംഗ് ഓപ്ഷനിൽ, നിങ്ങൾക്ക് ഏകദേശം 175 ഗ്രാം വരുന്ന ഏഴ് പൂരികൾ, 100 ഗ്രാം മിക്സഡ് പച്ചക്കറികൾ അല്ലെങ്കിൽ ആലു ബജി, 15 ഗ്രാം അച്ചാറ്‍, ഉപ്പ്, പേപ്പർ എന്നിവ ലഭിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *