Categories
Kerala news trending

പൊന്‍മുടിയില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ചത് വനംവകുപ്പിൻ്റെ ശ്രദ്ധയില്‍പ്പെട്ടില്ല; മുറിച്ച മരങ്ങളുടെ കൃത്യമായ കണക്കുമില്ല

മുളയും ഈറയും മുറിക്കാമെങ്കിലും പൊന്മുടി ഇക്കോ ടൂറിസം പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു

പൊന്‍മുടി മരംമുറിയ്ക്കലില്‍ കൃത്യമായ കണക്കില്ലാതെ വനംവകുപ്പ്. വനത്തിനുള്ളില്‍ നിന്ന് കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയത് പോലും വനംവകുപ്പിൻ്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ സംശയം ഉണ്ടാക്കുന്നുണ്ട്. ഇക്കോ ടൂറിസം പദ്ധതിയുടെ മറവിലും മരംമുറി ഉണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം.

ട്വന്റിഫോര്‍ ന്യൂസാണ് പൊന്മുടി മരംമുറിയ്ക്കലിനെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുവിടുന്നത്. വനത്തിനരികിലെ റോഡരികില്‍ നിന്ന് ചെറുമരങ്ങള്‍ മാത്രമല്ല മുറിച്ചുമാറ്റിയതെന്ന് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നിരുന്ന കൂടുതല്‍ മരങ്ങള്‍ മുറിച്ചതിൻ്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിൻ്റെ യാതൊരു കൃത്യമായ കണക്കുകളും വനംവകുപ്പിൻ്റെ പക്കല്‍ ഇല്ല.

തെരഞ്ഞെടുപ്പ് മറയാക്കി നടന്ന മരം മുറിയില്‍ 260 മരങ്ങള്‍ മാത്രമല്ലെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. മുളയും ഈറയും മുറിക്കാമെങ്കിലും പൊന്മുടി ഇക്കോ ടൂറിസം പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു. വേലി കെട്ടി. അതിൻ്റെ മറവിലും കടത്ത് നടന്നുവെന്നും ആക്ഷേപമുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest