Trending News


സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയിൽ ലോറി ഡ്രൈവറെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത്താണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Also Read

സുരേഷ് ഗോപി നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പത്തടിപ്പാലത്ത് വച്ചായിരുന്നു സംഭവം. നിരന്തരം ഹോൺ മുഴക്കിയിട്ടും മാർഗതടസം സൃഷ്ടിച്ചാണ് ഇയാൾ വാഹനം ഓടിച്ചത്. സുരേഷ് ഗോപി വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി അങ്കമാലിയിൽ വച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Sorry, there was a YouTube error.