Trending News


കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിൻ്റെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കുടുംബം അറിയിച്ചെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും കാര്യങ്ങള്‍ അറിയിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
Also Read
മുഖ്യമന്ത്രിയെ ഞാന്‍ ഒന്ന് കാണണമെന്നാണ് അവര്‍ അത്യാവശ്യമായി പറയുന്നത്. അവര്‍ക്ക് ചില അങ്കലാപ്പുകളുണ്ട്. അദ്ദേഹത്തോട് അവര്‍ അത് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹവുമായി സംസാരിക്കണമെന്നാണ് അവര്‍ പറയുന്നത്. ഞാനതിന് ശ്രമിക്കുന്നതാണ്. അതിനപ്പുറം ഒന്നും പറയാനില്ല. സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം, സാമൂഹിക ശുദ്ധീകരണം അനിവാര്യമാണെന്നും സമൂഹം ചില തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ട അദ്ദേഹം കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Sorry, there was a YouTube error.