Categories
channelrb special Kerala news

‘ഇന്നലെ രാത്രി ടിക്കറ്റ് എടുത്ത് ഇന്ന് ഉച്ചയായപ്പോൾ 10 കോടി കിട്ടി’; ഓട്ടോ ഡ്രൈവർ നാസറിൻ്റെ ഞെട്ടൽ

50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ടA 177547 എന്ന ടിക്കറ്റിനാണ്.

തിരുവനന്തപുരം: ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറി പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്. പയ്യന്നൂര്‍ രാജരാജേശ്വരി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. പത്തുകോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനമായി ലഭിക്കുക.

കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെ ആണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജണ്ട് രാജു പറഞ്ഞു. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ടA 177547 എന്ന ടിക്കറ്റിനാണ്.

വൈകുന്നേരം ആറ് മണിക്ക് ലോട്ടറി കടയില്‍ നാസർ എത്തിയപ്പോൾ SC 308797 എന്ന നമ്പർ ഇവിടെ ഉണ്ടായിരുന്നു. തിരിച്ച് പോയി ഏഴര ആയപ്പോൾ വീണ്ടും വന്നു. അപ്പോഴും ടിക്കറ്റ് ഇവിടെ ഉണ്ട്.

ഇതാരും കൊണ്ടും പോയില്ലേ എന്ന് അവരോട് ചോദിച്ചു. ശേഷമാണ് ടിക്കറ്റ് എടുത്തത്. ആ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഇത് അടിക്കുമെന്ന് നാസറിന് ഉറുപ്പുണ്ടായിരുന്നുവെന്നും ഏജണ്ട് രാജു പറഞ്ഞു.

Courtesy:News18Malayalam

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest