Categories
പോലീസ് നിയമഭേദഗതി: പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം; പ്രശാന്ത് ഭൂഷണ് പറയുന്നു
പോലീസ് നിയമഭേദഗതിക്കെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടു പോയത്.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
2 ബാഗുകളിലുമായി ഉണ്ടായിരുന്നത് ഒരു കോടിയിലധികം രൂപ; പണം പിടികൂടിയത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ
കേരളത്തില്‍ പോലീസ് നിയമഭേദഗതി തല്ക്കാലം നടപ്പാക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പ്രശാന്ത് ഭൂഷണ്. പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തത്. നേരത്തെ നിയമഭേദഗതിയെ വിമര്‍ശിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രശാന്ത് ഭൂഷണ് പ്രതികരിച്ചത്.
Also Read
‘ഈ വാര്‍ത്തയറിഞ്ഞതില്‍ സന്തോഷം. പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്ന് അറിയുന്നത് സന്തോഷകരമാണ്’, മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് പ്രശാന്ത് ഭൂഷണ് കുറിച്ചു.
പോലീസ് നിയമഭേദഗതിക്കെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടു പോയത്. വിശദമായ ചര്‍ച്ച നടത്തി, എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ടായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Sorry, there was a YouTube error.