Categories
articles channelrb special education health Kerala national news

പതിനൊന്ന് പെൺകുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഒന്‍പതാം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ; ലഹരിക്കെണിയിൽ കുടുങ്ങുന്ന കൗമാരം, ലേഡീസ് ഹോസ്റ്റലുകളിലേക്കും ലഹരി, ജാഗ്രത വേണം

വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്ക് ഇടയിലും ബോധവത്കരണം കാര്യക്ഷമമാക്കണം

കണ്ണൂർ / കാസർകോട്: ലഹരിമരുന്ന് നൽകി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ. സൗഹൃദം നടിച്ച് പതിനൊന്നോളം പെൺകുട്ടികളെയാണ് 14 വയസ് മാത്രം പ്രായമുള്ള ഒമ്പതാം ക്ലാസുകാരൻ പീഡനത്തിന് ഇരയാക്കിയത്. കണ്ണൂർ നഗരത്തിലെ ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെൺകുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപിച്ചതിനെ തുടർന്ന് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

വിദ്യാര്‍ത്ഥി തന്നെ ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പോലിസ് നടത്തിയ അന്വേഷണത്തിലാണ് 14 വയസുകാരനെ പിടികൂടിയത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ആൺകുട്ടി അപ്പോൾ വയനാട് ജുവനൈൽ ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലാണ്.

‘സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിൽ വിവിധ തരത്തിലുള്ള മാരക മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നുണ്ട്. ഇതിനെതിരെ സർക്കാരും കേരള പോലീസും ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ്’ -കണ്ണൂർ സിറ്റി അഡിഷണൽ പോലീസ് കമ്മീഷണർ പി.പി സദാനന്ദൻ ചാനൽ ആർ.ബിയോട് പറഞ്ഞു. ‘ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതും വില്പന നടത്തുന്നതും തടയുകയും ലഹരി മാഫിയകളെ അടിച്ചമർത്തുകയും ചെയ്യന്നതിന് പോലീസ് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ലഹരിയുടെ ആവശ്യം ഇല്ലാതാക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം അതിനായി വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്ക് ഇടയിലും ബോധവത്കരണം കാര്യക്ഷമമാക്കണം’ -പോലീസ് കമ്മിഷണർ ആവശ്യപ്പെട്ടു.

പെൺകുട്ടി ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതോടെ ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കണ്ണൂർ അസി.സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി ലഭിച്ചതോടെ പോലീസ് അതിവേഗം അന്വേഷണം ആരംഭിക്കുകയായിരുന്നു.

ലഹരിക്കെണിയിൽ കൗമാരം

കൗമാരക്കാരായ വിദ്യാര്‍ഥികളെ ലഹരിയുടെ കെണിയിലേക്ക് ആകര്‍ഷിക്കാൻ പല തന്ത്രങ്ങളും ലഹരി മാഫിയയുടെ കൈയിലുണ്ട്. ആര്‍ക്കും സംശയം തോന്നാത്തവിധം ലഹരി പകരുന്ന പേസ്റ്റും, ജാമും സിഗരറ്റുകളും ഇടനിലക്കാര്‍ എത്തിക്കുന്നു. ഇവ ആസ്വദിച്ച് തുടങ്ങുമ്പോഴാണ് ഹാഷിഷും ബ്രൗണ്‍ ഷുഗറുമടക്കമുളള കൂടിയ ഇനം ലഹരിയിലേക്ക് കൗമാരം തിരിയുന്നത്. ആണ്‍കുട്ടികളാണ് ലഹരി ഉപയോഗിക്കുന്നത് എന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റാണ്. ഇന്ന് പെണ്‍കുട്ടികളും ഒരു വലിയ അളവില്‍ ലഹരിയുടെ പിടിയിലാണ്.

നാനൂറിലധികം രാസഘടകങ്ങളാണ് കഞ്ചാവിലുള്ളത്. ഇതിൽ ടിഎച്ച്സി ആണ് ഏറ്റവും ശക്തിയേറിയ രാസഘടകം. ശാരീരിക അടിമത്വം, ഹൃദ്രോഗം, ലൈംഗിക പരാജയം, വിഷാദം, പ്രത്യുല്പാദന ശേഷിക്കുറവ്, ഉറക്കമില്ലായ്‌മ എന്നിവയെല്ലാം കഞ്ചാവ്‌ ഉപയോഗത്തിൻ്റെ ഫലമായുണ്ടാകുന്നു. ഇവ കൂടാതെ തീവ്രതയും വിലയും കൂടിയ കൃത്രിമ മയക്കുമരുന്നുകളും സുലഭമാണ്.

ലേഡീസ് ഹോസ്റ്റലുകളിലേക്കും ലഹരി

ലേഡീസ് ഹോസ്റ്റലുകളിലേക്കും മറ്റും സപ്ലൈ പോകുന്നത് സൗഹൃദത്തിൻ്റെ ഏജണ്ടുമാർ മുഖേന ആണ്. ഇപ്പോൾ കുറച്ചു ലഹരിവസ്തുക്കൾ കിട്ടാൻ എന്തു ചെയ്യണം എന്ന ചോദ്യത്തിന് കഞ്ചാവു മതിയെങ്കിൽ നിങ്ങൾക്ക് ഈ സിറ്റീൽത്തന്നെ പലേടത്തും കിട്ടും. (ചില സ്‌കൂളുകളുടെ പേരു പറഞ്ഞിട്ട്) തൊട്ടടുത്ത കടകളിൽ കിട്ടും. കൂടുതൽ വേണമെങ്കിൽ പാഴ്‌സലിന് 25,000 രൂപയ്ക്ക് പാളയം മാർക്കറ്റിനടുത്ത് ഒരാൾ തരും. ഹോസ്റ്റലിലെ ആഘോഷത്തിനാണെന്നു പറഞ്ഞാൽ മതി. ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്‌സിലെ ഒരു ഉദ്യോഗസ്ഥനാണ് ഒരിക്കൽ ഈ ചെറുപ്പക്കാരനെ കുറിച്ചു പറ‍ഞ്ഞത്. ലഹരിക്കടിമയാണ്, വടക്കൻ കേരളത്തിലെ ഏജണ്ടുമാരുമായി അടുത്ത ബന്ധം. മാസങ്ങൾക്ക് മുമ്പ് അമിത അളവിൽ ബ്രൗൺ ഷുഗർ കുത്തിവച്ച അടുത്ത സുഹൃത്ത് കൺമുന്നിൽ മരിച്ചുവീണതോടെ ലഹരിയുടെ പിടിയിൽ നിന്നു പുറത്തു കടക്കാനുള്ള ശ്രമത്തിലാണ്.

‘മറ്റെല്ലാം വേണ്ടെന്നു വച്ചെങ്കിലും കഞ്ചാവില്ലാതെ ജീവിക്കാൻ പറ്റില്ല. ഞാനൊക്കെ പെട്ടുപോയതാ, എപ്പോ വേണമെങ്കിലും തീരും. കൊച്ചുപിള്ളേരെയാ അവന്മാരു വലയിലാക്കുന്നത്. കുട്ടികൾ നശിച്ചു പോകാതിരിക്കട്ടെ’ –എന്ന മുഖവുരയോടെയായിരുന്നു സംസാരമെന്ന് നാർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്‌സിലെ ഉദ്യോഗസ്ഥൻ ഒരിക്കൽ പറയുകയുണ്ടായി.

ഉഗ്രശേഷിയുള്ള എൽ.എസ്.ഡി

സ്‌കൂൾ, കോളേജ് വിദ്യാർഥികളെ അടിമകളാക്കുന്ന ലഹരിയാണ് എൽഎസ്.ഡി ലൈസർജിക് ആസിഡ് ഡൈ ഈഥൈൻ അമൈഡ് എന്ന മയക്കുമരുന്നിൻ്റെ ചുരുക്കപ്പേരാണ് എൽഎസ്.ഡി നാവിൽ ഒട്ടിക്കുന്ന സ്റ്റിക്കറായും ക്രിസ്റ്റൽ രൂപത്തിലുമെല്ലാം ഈ രാസലഹരി ലഭിക്കുന്നുണ്ട്. എട്ടുമുതൽ 12 മണിക്കൂർ വരെ ലഹരി കിട്ടുമെന്നതാണ് എൽഎസ്.ഡിക്ക് ഡിമാണ്ട് കൂട്ടിയത്.

സ്റ്റിമുലെന്റ്‌സ്: കൊക്കെയ്ൻ, ആംഫിറ്റമിൻ, കഫീൻ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നു. സ്റ്റിമുലന്റ്‌സിൻ്റെ ഉപവിഭാഗമായ സിന്തറ്റിക് സ്റ്റിമുലൻ്റെസിൽ കീറ്റമിൻ, മാൻഡ്രക്‌സ്, സ്റ്റീറോയ്ഡ് ഗുളികകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

ആങ്‌സിയോളൈറ്റിക്‌സ് ഹിപ്‌നോട്ടിക്‌സ്: ഉറക്കഗുളികകളുടെ വിഭാഗമായ ഈ ഇനത്തിൽ ഡയസിപാം, നൈട്രാസിപാം, ആൽപ്രസോളാം, ലോറാസിപാം, ക്ലോർഡയാസിപ്പോക്ലൈഡ് എന്നിവ ഉൾപ്പെടുന്നു.

ഡിപ്രസൻ്റെസ്: കറുപ്പും അതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഓപിയോഡ്‌സും ഈ വിഭാഗത്തിൽപ്പെടുന്നു. ബ്രൗൺഷുഗർ, ഹെറോയിൻ, മോർഫിൻ, പെത്തഡിൻ, ബ്യൂപ്രിനോർഫിൻ, മെപ്പരിഡിൻ, പെൻ്റെസോസിൻ, ഡെസ്‌ട്രോ പ്രപ്പോക്‌സിഫീൻ എന്നിവയെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നു.

കന്നാബിസ്: കഞ്ചാവിൻ്റെ വിവിധ രൂപങ്ങളായ ചരസ്സ്, ഭാംഗ്, മരിജുവാന, ഹാഷിഷ് മുതലായവയാണ് ഈ വകുപ്പിലുള്ളത്.

ഹാലുസിനോജൻസ്: അതിമാരകമാണ് ഈ വിഭാഗം. എൽ.എസ്.ഡി, സിലോസൈബിൻ, മെസ്‌കാലിൻ എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു.

ഇൻഹലൻ്റെസ്: പെയിന്റ്, തിന്നർ, പെട്രോൾ, ഡീസൽ, നെയിൽ പോളീഷ്, ഗ്യാസ്, പശ, എയ്‌റോസോൾ മുതലായവ തുടർച്ചയായി ശ്വസിച്ച് ലഹരിക്ക് അടിമപ്പെടുന്നവരാണ് ഈ വിഭാഗത്തിൽ വരുന്നത്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായും ഇത്തരം ലഹരിക്ക് അടിമപ്പെടുന്നത്.

മുറുക്ക്, സിഗരറ്റ്, ബീഡി എന്നിവയും ലഹരിയുണ്ടാക്കുന്ന വസ്തുക്കളിൽപ്പെടുന്നു. ചെറുപ്പക്കാരിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ഹാൻസ്, മധു എന്ന പേരിലെല്ലാം അറിയപ്പെടുന്ന പുകയിലപ്പൊടിയുടെ ഉപയോഗം ലഹരി ശീലത്തിനും പുറമെ വായിൽ അർബുദം വരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.

കുട്ടികളെ വലവീശുന്നത്

അത്യാവശ്യം സാമ്പത്തികമുള്ള വീട്ടിലെ കുട്ടികളെയാണു ‘കണ്ണിചേർക്കുക’. ഇതു വലിയ ഹീറോയിസമാണെന്ന രീതിയിൽ കാണിച്ചു കൊടുക്കും. പിള്ളേരാകുമ്പോൾ പെട്ടെന്ന് ആവേശമാകും. അങ്ങനെ കുടുങ്ങും. ഞാനൊക്കെ അങ്ങനെ കുടുങ്ങിയതാണ്. സാധനം ആദ്യം സൗജന്യമായി കൊടുക്കും. പിന്നെ പണവുമായി ഇങ്ങോട്ടുവന്നു ചോദിച്ചോളും. (മദ്യവും മയക്കുമരുന്നുകളും ആരോഗ്യത്തിന് ഹാനിഹാരം).

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest