Categories
sports

ധോണി അത്ര മികച്ച വിക്കറ്റ് കീപ്പറല്ല; തുറന്നടിച്ച് മുന്‍ പാക് താരം റഷീദ് ലത്തീഫ്

കണക്കുകളിലേക്കു ഞാന്‍ പോവുകയാണെങ്കില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്ന റേറ്റ് 21 ശതമാനമാണെന്നു കാണാന്‍ സാധിക്കും.

ഇന്ത്യൻ ക്രിക്കറ്റിലെ സമാനതകളില്ലാത്ത ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് മുൻ ഇതിഹാസം എം.എസ് ധോണി. വിക്കറ്റിന് പിന്നിൽ മിന്നൽ സ്റ്റംപിങ്ങുകളും കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകളും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ നിരവധി വിക്കറ്റ് കീപ്പർമാരുടെ ആരാധനാപാത്രം കൂടിയാണ് ധോണി.

ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീം ക്യാപ്റ്റനും ജോസ് ബട്ട്‌ലറും അക്കൂട്ടത്തിലുണ്ട്.എന്നാൽ എല്ലാവരും വാഴ്ത്തുന്നതു പോലെ അത്ര മികച്ച വിക്കറ്റ് കീപ്പറായിരുന്നില്ല ധോണിയെന്നു തുറന്നടിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ലത്തീഫ്. താന്‍ എന്തു കാരണത്താലാണ് ഇങ്ങനെയൊരു അഭിപ്രായം പറയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വിക്കറ്റിനു പിറകില്‍ എം.എസ് ധോണി അത്ര വിശ്വസ്തനായ വിക്കറ്റ് കീപ്പറായിരുന്നില്ലെന്നാണ് റഷീദ് ലത്തീഫിൻ്റെ അഭിപ്രായം. ഇതു സമര്‍ഥിക്കാന്‍ അദ്ദേഹം ചില കണക്കുകളും ഇതോടൊപ്പം പരാമര്‍ശിക്കുന്നു. കോട്ട് ബിഹൈന്‍ഡ് (Caught behind) എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ലത്തീഫിൻ്റെ വിവാദ അഭിപ്രായ പ്രകടനം.

വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തിൻ്റെ കണക്കുകളിലേക്കു ഞാന്‍ പോവുകയാണെങ്കില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്ന റേറ്റ് 21 ശതമാനമാണെന്നു കാണാന്‍ സാധിക്കും. ഇതു വളരെ വലുത് തന്നെയാണെന്നും ലത്തീഫ് വിലയിരുത്തുന്നു.കഴിഞ്ഞ 15 വര്‍ഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സൗത്താഫ്രിക്കയുടെ ഓപ്പണര്‍ കൂടിയായ ക്വിന്റണ്‍ ഡികോക്കാണെന്നു ലത്തീഫ് അഭിപ്രായപ്പെട്ടു. ഓപ്പണറുടെ അധികച്ചുമതലയുണ്ടായിട്ടും വിക്കറ്റ് കീപ്പിങും ഭംഗിയായി നിറവേറ്റാന്‍ ഡികോക്കിനു സാധിച്ചുവെന്നതാണ് ലത്തീഫ് ഇതിൻ്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest